കു­ട്ടി­ക­ളെ ക­ട­ത്തൽ; ആ­റു­പേ­രെ ത­ല്ലി­ക്കൊ­ന്നു

കു­ട്ടി­ക­ളെ ക­ട­ത്തൽ; ആ­റു­പേ­രെ ത­ല്ലി­ക്കൊ­ന്നു
May 20 04:44 2017

സിം­ഗ്‌­ഭും: കു­ട്ടി­ക­ളെ ത­ട്ടി­കൊ­ണ്ടു പോ­കു­ന്ന സം­ഘ­മെ­ന്നാ­രോ­പി­ച്ച്‌ ജാർ­ഖ­ണ്ഡിൽ ആ­റു­പേ­രെ നാ­ട്ടു­കാർ ത­ല്ലി­ക്കൊ­ന്നു. ജാർ­ഖ­ണ്ഡി­ലെ ര­ണ്ടി­ട­ങ്ങ­ളി­ലാ­യി­ട്ടാ­ണ്‌ അ­ക്ര­മ­ങ്ങൾ അ­ര­ങ്ങേ­റി­യ­ത്‌. സിം­ഗ്‌­ഭും ജി­ല്ല­യി­ലെ കി­ഴ­ക്കൻ മേ­ഖ­ല­യി­ലാ­ണ്‌ ആ­ദ്യ സം­ഭ­വം. വി­കാ­സ്‌ കു­മാർ വർ­മ്മ, ഗൗ­തം കു­മാർ, ഗ­ണേ­ഷ്‌ കു­മാർ എ­ന്നി­വ­രാ­ണ്‌ കൊ­ല്ല­പ്പെ­ട്ട­ത്‌. ഇ­വ­രെ വീ­ട്ടിൽ നി­ന്നും വി­ളി­ച്ചി­റ­ക്കി ത­ല്ലി­ക്കൊ­ല്ലു­ക­യാ­യി­രു­ന്നു. അ­ക്ര­മ­ത്തിൽ ഒ­രു യു­വ­തി­ക്കും അ­തി­ക്രൂ­ര­മാ­യി പ­രി­ക്കേ­റ്റി­ട്ടു­ണ്ട്‌.
അ­യൽ ജി­ല്ല­യാ­യ സ­രി­കേ­ല­യി­ലും സ­മാ­ന സം­ഭ­വം അ­ര­ങ്ങേ­റി. ഇ­വി­ടെ ക­ന്നു­കാ­ലി ക­ച്ച­വ­ട­ക്കാ­രാ­യ ന­യീം, സെ­റാ­ജ്‌ ഖാൻ, സ­ജ്ജു എ­ന്നി­വ­രാ­ണ്‌ ജ­ന­രോ­ഷ­ത്തി­നി­ര­യാ­യ­ത്‌.പൊ­ലീ­സ്‌ ഉ­ടൻ സം­ഭ­വ സ്ഥ­ല­ത്ത്‌ എ­ത്തി­യെ­ങ്കി­ലും സ്ഥി­തി­ഗ­തി­കൾ നി­യ­ന്ത്ര­ണാ­തീ­ത­മാ­യി­രു­ന്നു. പൊ­ലീ­സു­കാർ­ക്കും വാ­ഹ­ന­ങ്ങൾ­ക്കും നേ­രെ പ­ര­ക്കെ അ­ക്ര­മം ന­ട­ന്നു.

  Categories:
view more articles

About Article Author