കുട്ടികൾക്ക്‌ നേരെ അതിക്രമം; ബാലാവകാശ സംരക്ഷണ കമ്മിഷൻ കേസെടുത്തു

കുട്ടികൾക്ക്‌ നേരെ അതിക്രമം; ബാലാവകാശ സംരക്ഷണ കമ്മിഷൻ കേസെടുത്തു
July 16 04:45 2017

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികളുടെ നേരെ നടന്ന വിവിധ അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസ്‌ എടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്‌ നടപടി.
വയനാട്‌, മീനങ്ങാടിയിലെ ബാലഭവനിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയ സംഭവത്തിൽ കമ്മിഷൻ വയനാട്‌ ജില്ലാ പൊലീസ്‌ മേധാവി, ജില്ലാ ചെയിൽഡ്‌ പ്രോട്ടക്ഷൻ ഓഫീസർ എന്നിവരോട്‌ 15 ദിവസത്തനകം റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടു.
കോഴിക്കോട്‌ ചാത്തമംഗലത്ത്‌ ഒമ്പത്‌ പ്രൈമറി സ്കൂൾ വിദ്യാർഥിനികളെ അദ്ധ്യാപകൻ പീഡനത്തിനിരയാക്കിയ സംഭവത്തിൽ, ജില്ലാ പൊലീസ്‌ മേധാവി, ജില്ലാ ചെയിൽഡ്‌ പ്രോട്ടക്ഷൻ ഓഫീസർ, ചെയിൽഡ്ലൈൻ, വിദ്യാഭ്യാസ ഉപഡയറക്ടർ, എന്നിവരോട്‌ കമ്മിഷൻ 15 ദിവസത്തിനകം റിപ്പോർട്ട്‌ തേടി.
കോഴിക്കോട്‌ കുണ്ടമംഗലത്ത്‌ ഒമ്പതാം ക്ലാസ്‌ വിദ്യാർഥി സ്കൂൾ പരിസരത്ത്‌ കുത്തേറ്റ്‌ മരിച്ച സംഭവത്തിൽ കമ്മിഷൻ, ജില്ലാ ചെയിൽഡ്‌ പ്രോട്ടക്ഷൻ ഓഫീസർ, കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ സൂപ്രണ്ട,്‌ ജില്ലാ പൊലീസ്‌ മേധാവി, എന്നിവരോട്‌ 15 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു.

  Categories:
view more articles

About Article Author