കുഴല്‍പണ ഇടപാട്: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

January 11 01:50 2017

കാസര്‍കോട്: 16 ലക്ഷം രൂപയുടെ കുഴല്‍പണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ തട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. 2009 ഡിസംബര്‍ 30 നാണ് സംഭവം. പെരുമ്പള സ്വദേശി ദാവൂദാണ് ദാരുണമായി കൊല്ലപ്പെട്ടത്. 16 ലക്ഷം രൂപയുടെ കുഴല്‍പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ ദാവൂദിനെ കാറില്‍ തട്ടികൊണ്ടുപോവുകയും പല സ്ഥലങ്ങളിലും വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് അവശനായ ദാവൂദ് മരണപ്പെട്ടുവെന്നു ബോധ്യമായപ്പോള്‍ പ്രതികള്‍ പൊയിനാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കെ.എസ്.നൗഫല്‍, കെ.എ.യാസിര്‍, മുഹമ്മദ് മുഷീര്‍ മൊയ്തീന്‍, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് താജുദ്ദീന്‍, മുഹമ്മദ് ഫൈസല്‍, അഹമ്മദ് കബീര്‍, നജ്മുദ്ദീന്‍, ഫൈസല്‍, അബ്ദുല്‍ റിഷാദ് കെ.എസ്, കെ.എസ്.അഷറഫലി എന്ന അച്ചു എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ രണ്ടാം പ്രതിയായ അബ്ദുല്‍ റിഷാല്‍ ഗള്‍ഫിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടിരുന്നു. ഒന്‍പതാം പ്രതിയും മുഖ്യ സൂത്രധാരനുമായ മുഹമ്മദ് ഫൈസല്‍ ഇപ്പോഴും ഒളിവിലാണ്. 1000 പേജുകളുള്ളതാണ് കുറ്റപത്രം 73 സാക്ഷികളുണ്ട്.

  Categories:
view more articles

About Article Author