കുവൈറ്റിൽ സന്ദർശന വിസയ്ക്ക് കടുത്ത നിബന്ധനകൾ

കുവൈറ്റിൽ സന്ദർശന വിസയ്ക്ക് കടുത്ത നിബന്ധനകൾ
June 18 11:30 2017

കുവൈറ്റ്: ബന്ധുജനങ്ങൾക്കുള്ള സന്ദർശന വിസ അനുവദിക്കുന്നത് സംബന്ധിച്ച് കൂടുതൽ കടുത്ത നിബന്ധനകളുമായി കുവൈറ്റ് ഭരണകൂടം. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിന് സ്പോൺസറിന്റെ പ്രതിമാസവരുമാനം കുറഞ്ഞത് 1000 ദിനാറായിരിക്കണം. നിലവിൽ വിസയ്ക്ക് നൽകുന്ന 200 ദിനാർ കൂടാതെ ആരോഗ്യ ഇൻഷ്വറൻസിനുള്ള ഫീസിനത്തിൽ 300 ദിനാറും സ്പോൺസർ അധികമായി നൽകണം. സന്ദർശന വിസയിൽ ബന്ധുക്കളെ രാജ്യത്ത് കൊണ്ടുവരുന്നവരിൽ പലരും സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സാ സൗകര്യം ചൂഷണം ചെയ്യുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കുടിയേറ്റ നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയാണ് പുതിയ നിയമം നടപ്പാക്കുന്നത്.

view more articles

About Article Author