കുൽ­ഭൂ­ഷൺ കേ­സ്‌ വാ­ദി­ക്കാൻ പാ­കി­സ്ഥാ­ന്‌ പു­തി­യ അ­ഭി­ഭാ­ഷ­ക സം­ഘം

കുൽ­ഭൂ­ഷൺ കേ­സ്‌ വാ­ദി­ക്കാൻ പാ­കി­സ്ഥാ­ന്‌ പു­തി­യ അ­ഭി­ഭാ­ഷ­ക സം­ഘം
May 20 04:45 2017

ന്യൂ­ഡൽ­ഹി: അ­ന്താ­രാ­ഷ്ട്ര നീ­തി­ന്യാ­യ കോ­ട­തി­യിൽ കുൽ­ഭൂ­ഷൺ ജാ­ദ­വി­ന്റെ കേ­സ്‌ വാ­ദി­ക്കാൻ പാ­കി­സ്ഥാ­ന്‌ പു­തി­യ അ­ഭി­ഭാ­ഷ­ക സം­ഘ­മെ­ത്തു­ന്നു. കേ­സിൽ ക­ഴി­ഞ്ഞ ദി­വ­സം തി­രി­ച്ച­ടി നേ­രി­ട്ട­തി­നെ തു­ടർ­ന്നാ­ണ്‌ പാ­കി­സ്ഥാൻ പു­തി­യ സം­ഘ­ത്തെ നി­യോ­ഗി­ക്കു­ന്ന­ത്‌. കുൽ­ഭൂ­ഷൺ ജാ­ദ­വി­ന്റെ വ­ധ­ശി­ക്ഷ സ്‌­റ്റേ ചെ­യ്യാ­നു­ള്ള വി­ധി പാ­കി­സ്ഥാ­നിൽ പ്ര­തി­ഷേ­ധ­ത്തി­ന്‌ ഇ­ട­യാ­ക്കി­യി­ട്ടു­ണ്ട്‌. ഇ­ത്‌ മ­റി­ക­ട­ക്കാൻ കൂ­ടി­യാ­ണ്‌ പു­തി­യ സം­ഘ­ത്തെ ചു­മ­ത­ല­യേൽ­പ്പി­ക്കു­ന്ന­തെ­ന്നും വി­ല­യി­രു­ത്ത­ലു­ണ്ട്‌.
പു­തി­യ സം­ഘ­മെ­ത്തു­ന്ന­തോ­ടെ ത­ങ്ങ­ളു­ടെ വാ­ദ­ങ്ങൾ കോ­ട­തി­ക്ക്‌ മു­ന്നിൽ ശ­ക്ത­മാ­യി നി­ര­ത്താൻ ക­ഴി­യു­മെ­ന്ന്‌ പാ­കി­സ്ഥാൻ പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ഉ­പ­ദേ­ഷ്‌­ടാ­വ്‌ സർ­താ­ജ്‌ അ­സീ­സ്‌ പ­റ­ഞ്ഞ­താ­യി പാ­ക്‌ മാ­ധ്യ­മ­ങ്ങൾ റി­പ്പോർ­ട്ട്‌ ചെ­യ്യു­ന്നു.
കുൽ­ഭൂ­ഷൺ ജാ­ദ­വി­ന്‌ പാ­ക്‌ സൈ­നി­ക കോ­ട­തി വി­ധി­ച്ച വ­ധ­ശി­ക്ഷ അ­ന്താ­രാ­ഷ്ട്ര നീ­തി­ന്യാ­യ കോ­ട­തി സ്റ്റേ ചെ­യ്‌­ത­ത്‌ ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ്‌. അ­ന്തി­മ വി­ധി വ­രു­ന്ന­തു­വ­രെ വ­ധ­ശി­ക്ഷ ന­ട­പ്പാ­ക്ക­രു­തെ­ന്ന്‌ പാ­കി­സ്ഥാ­നോ­ട്‌ റോ­ണി എ­ബ്ര­ഹാം അ­ധ്യ­ക്ഷ­നാ­യ പ­തി­നൊ­ന്നം­ഗ ബെ­ഞ്ച്‌ ഏ­ക­ക­ണ്ഠ­മാ­യി ആ­വ­ശ്യ­പ്പെ­ട്ടു.
ചാ­ര­വൃ­ത്തി ആ­രോ­പി­ച്ചാ­ണ്‌ ഇ­ന്ത്യൻ പൗ­ര­നും മുൻ നാ­വി­ക ഉ­ദ്യോ­ഗ­സ്ഥ­നു­മാ­യ കുൽ­ഭൂ­ഷൺ ജാ­ദ­വി­നെ പാ­കി­സ്ഥാൻ വ­ധ­ശി­ക്ഷ­യ്‌­ക്ക്‌ വി­ധി­ച്ച­ത്‌. ഇ­തി­നെ­തി­രെ മേ­യ്‌ 8ന്‌ ഇ­ന്ത്യ നൽ­കി­യ ഹർ­ജി­യിൽ ശി­ക്ഷ ന­ട­പ്പാ­ക്കു­ന്ന­ത്‌ അ­ന്താ­രാ­ഷ്ട്ര കോ­ട­തി താ­ത്‌­കാ­ലി­ക­മാ­യി ത­ട­ഞ്ഞി­രു­ന്നു. അ­ന്താ­രാ­ഷ്ട്ര ത­ല­ത്തിൽ പാ­കി­സ്ഥാ­ന്‌ ക­ന­ത്ത തി­രി­ച്ച­ടി­യാ­ണ്‌ വി­ധി.

  Categories:
view more articles

About Article Author