കേ­ന്ദ്രം റേ­ഷൻ പ­ഞ്ച­സാ­ര നിർ­ത്തി: 40 കോ­ടി കു­ടും­ബ­ങ്ങൾ­ക്ക്‌ ഇ­രു­ട്ട­ടി

കേ­ന്ദ്രം റേ­ഷൻ പ­ഞ്ച­സാ­ര നിർ­ത്തി: 40 കോ­ടി കു­ടും­ബ­ങ്ങൾ­ക്ക്‌ ഇ­രു­ട്ട­ടി
May 20 03:45 2017
  • നേ­ട്ടം ഉ­ത്ത­രേ­ന്ത്യ­യി­ലെ പ­ഞ്ച­സാ­ര ലോ­ബി­ക്ക്‌
  • വി­ല കു­തി­ക്കു­ന്നു

ബേ­ബി ആ­ലു­വ
കൊ­ച്ചി: രാ­ജ്യ­ത്തെ റേ­ഷൻ ക­ട­ക­ളി­ലൂ­ടെ­യു­ള്ള പ­ഞ്ച­സാ­ര വി­ത­ര­ണം കേ­ന്ദ്ര­സർ­ക്കാർ അ­വ­സാ­നി­പ്പി­ച്ചു. ഇ­തോ­ടെ, പ­ഞ്ച­സാ­ര വി­ല കു­ത്ത­നെ വർ­ദ്ധി­പ്പി­ച്ച്‌ ജ­ന­ങ്ങ­ളെ കൊ­ള്ള­യ­ടി­ക്കാൻ ഉ­ത്തേ­ര­ന്ത്യൻ മി­ല്ലു­ട­മ­കൾ­ക്ക്‌ എ­ല്ലാ വ­ഴി­ക­ളും തു­റ­ന്നു­കി­ട്ടി.
ഭ­ക്ഷ്യ­ഭ­ദ്ര­താ നി­യ­മ­ത്തി­ന്റെ പ­രി­ധി­യിൽ വ­രു­ന്ന ഭ­ക്ഷ്യ­ധാ­ന്യ­ങ്ങ­ളിൽ പ­ഞ്ച­സാ­ര ഉൾ­പ്പെ­ടു­ക­യി­ല്ല എ­ന്ന കാ­ര­ണം ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ്‌, അ­ര­നൂ­റ്റാ­ണ്ടാ­യി തു­ടർ­ന്നു വ­ന്ന പ­ഞ്ച­സാ­ര റേ­ഷൻ സ­മ്പ്ര­ദാ­യം മോ­ഡി സർ­ക്കാർ അ­ട്ടി­മ­റി­ച്ച­ത്‌. ഇ­ത്‌ രാ­ജ്യ­ത്തെ 40 കോ­ടി ബി പി എൽ കു­ടും­ബ­ങ്ങ­ളെ ദു­രി­ത­ത്തി­ലാ­ഴ്‌­ത്തി. കേ­ര­ള­ത്തിൽ മുൻ­ഗ­ണ­നാ വി­ഭാ­ഗ­ത്തിൽ­പ്പെ­ട്ട 34 ല­ക്ഷം കാർ­ഡു­ട­മ­ക­ളും ഇ­തി­ന്റെ ഇ­ര­ക­ളാ­കും. ഇ­ട­യ്‌­ക്കി­ടെ മു­ട­ക്കി­യും പി­ന്നെ തു­ടർ­ന്നും ത­ട്ടി­മു­ട്ടി മു­ന്നോ­ട്ടു പോ­യി­രു­ന്ന റേ­ഷൻ പ­ഞ്ച­സാ­ര വി­ത­ര­ണം അ­ടു­ത്ത കാ­ല­ത്ത്‌ 400 ഗ്രാ­മിൽ നി­ന്ന്‌ 250 ഗ്രാ­മാ­ക്കി കു­റ­ച്ചി­രു­ന്നു. അ­തു ത­ന്നെ മു­ഴു­വൻ കാർ­ഡു­ട­മ­കൾ­ക്കു­മു­ണ്ടാ­യി­രു­ന്നി­ല്ല. ബി­പി­എൽ എ­എ­ഐ വി­ഭാ­ഗ­ങ്ങൾ­ക്കു­മാ­ത്രം 40 കോ­ടി ബി­പി­എൽ, എ­എ­വൈ കു­ടും­ബ­ങ്ങൾ­ക്ക്‌ വി­ത­ര­ണം പ്ര­തി­മാ­സം വേ­ണ്ട­ത്‌ 27 ടൺ പ­ഞ്ച­സാ­ര­യാ­ണ്‌. സം­സ്ഥാ­ന­ത്ത്‌ ആ­വ­ശ്യ­മു­ള്ള­ത്‌ 4301 മെ­ട്രി­ക്‌ ട­ണ്ണും. 13.50 ആ­ണ്‌ റേ­ഷൻ പ­ഞ്ച­സാ­ര­യു­ടെ കി­ലോ­ഗ്രാം വി­ല. 32 രൂ­പ കേ­ന്ദ്ര സർ­ക്കാ­രി­ന്റെ സ­ബ്‌­സി­ഡി­യാ­ണ്‌.
ക­ഴി­ഞ്ഞ ബ­ജ­റ്റിൽ, പ­ഞ്ച­സാ­ര വി­ത­ര­ണ­ത്തിൽ സം­സ്ഥാ­ന­ങ്ങൾ­ക്ക്‌ കു­ടി­ശ്ശി­ക­യാ­യ സ­ബ്‌­സി­ഡി നൽ­കാൻ കേ­ന്ദ്ര­സർ­ക്കാർ നീ­ക്കി­വ­ച്ച­ത്‌ 200 കോ­ടി രൂ­പ­യാ­ണ്‌. മുൻ­വർ­ഷം വ­ക­യി­രു­ത്തി­യ­ത്‌ 4500 കോ­ടി. പ­ഞ്ച­സാ­ര സ­ബ്‌­സി­ഡി­ക്കാ­യി ഇ­ത്ത­വ­ണ പ­ണം വ­ക­യി­രു­ത്തി­യ­തു­മി­ല്ല. സം­സ്ഥാ­ന­ങ്ങൾ­ക്ക്‌ വേ­ണ­മെ­ങ്കിൽ സ്വ­ന്തം നി­ല­യ്‌­ക്ക്‌ പ­ഞ്ച­സാ­ര വാ­ങ്ങി സ്വ­ന്തം നി­ല­യ്‌­ക്ക്‌ വി­ത­ര­ണം ചെ­യ്‌­തോ­ളാ­നാ­യി­രു­ന്നു ഉ­പ­ദേ­ശം. കേ­ര­ളം സ്വ­ന്ത­മാ­യി അ­പ്ര­കാ­രം വി­ത­ര­ണം ചെ­യ്യ­ണ­മെ­ങ്കിൽ പ്ര­തി­മാ­സം ഒൻ­പ­ത്‌ കോ­ടി രൂ­പ ക­ണ്ടെ­ത്ത­ണം. ഭ­ക്ഷ്യ ഭ­ദ്ര­താ നി­യ­മ­പ്ര­കാ­രം വി­ത­ര­ണം ചെ­യ്യേ­ണ്ടു­ന്ന ഭ­ക്ഷ്യ­ധാ­ന്യ­ങ്ങ­ളിൽ പ­ഞ്ച­സാ­ര ഉൾ­പ്പെ­ടു­ത്തേ­ണ്ടെ­ന്ന്‌ തീ­രു­മാ­ന­മെ­ടു­ത്ത­ത്‌ കേ­ന്ദ്ര സർ­ക്കാർ ത­ന്നെ­യാ­ണ്‌. എ­ന്നി­ട്ട­ത്‌ ഏ­ക­പ­ക്ഷീ­യ­മാ­യി ജ­ന­ങ്ങ­ളു­ടെ മേൽ അ­ടി­ച്ചേൽ­പ്പി­ക്കു­ക­യും. ആ സാ­ഹ­ച­ര്യ­ത്തി­ലാ­ണ്‌ ഉ­ത്ത­രേ­ന്ത്യ­യി­ലെ പ­ഞ്ച­സാ­ര ലോ­ബി­യു­മാ­യി ഒ­ത്തു­ചേർ­ന്നു­ള്ള ക­ള്ള­ക്ക­ളി­യാ­ണ്‌ ഈ നീ­ക്ക­ത്തി­നു പി­ന്നി­ലെ­ന്ന്‌ ആ­രോ­പി­ക്ക­പ്പെ­ടു­ന്ന­ത്‌.
ഏ­പ്രിൽ മാ­സം മു­തൽ റേ­ഷൻ­ക­ട­കൾ വ­ഴി­യു­ള്ള പ­ഞ്ച­സാ­ര വി­ത­ര­ണം നിർ­ത്തി­വ­ച്ച­താ­യു­ള്ള അ­റി­യി­പ്പ്‌ അ­ടു­ത്ത ദി­വ­സ­മാ­ണ്‌ ക­ട­യു­ട­മ­കൾ­ക്കു ല­ഭി­ച്ച­ത്‌. ബ­ജ­റ്റിൽ പ­ഞ്ച­സാ­ര­യ്‌­ക്കു­ള്ള സ­ബ്‌­സി­ഡി വി­ഹി­തം നീ­ക്കി വ­യ്‌­ക്കാ­ത്ത സാ­ഹ­ച­ര്യ­ത്തിൽ സ­ബ്‌­സി­ഡി തു­ടർ­ന്നും അ­നു­വ­ദി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു കൊ­ണ്ട്‌ കേ­ന്ദ്ര ഭ­ക്ഷ്യ­മ­ന്ത്രി­ക്ക്‌ നേ­ര­ത്തെ ത­ന്നെ സം­സ്ഥാ­നം നി­വേ­ദ­നം നൽ­കി­യി­രു­ന്നു. ഔ­ദ്യോ­ഗി­ക അ­റി­യി­പ്പ്‌ വ­ന്ന­തി­നെ തു­ടർ­ന്ന്‌ വീ­ണ്ടും സം­സ്ഥാ­നം കേ­ന്ദ്ര­ത്തെ സ­മീ­പി­ച്ചി­ട്ടു­ണ്ട്‌.
കേ­ര­ള­ത്തി­നു­ള്ള മ­ണ്ണെ­ണ്ണ വി­ഹി­ത­വും കാ­ര­ണം കൂ­ടാ­തെ ഇ­ട­യ്‌­ക്കി­ടെ വെ­ട്ടി­ക്കു­റ­യ്‌­ക്കു­ന്ന രീ­തി കേ­ന്ദ്രം തു­ട­രു­ക­യാ­ണ്‌. ഒ­ക്‌­ടോ­ബ­റി­ലെ വി­ഹി­ത­ത്തിൽ നി­ന്ന്‌ 9660 ലി­റ്റ­റും ഏ­പ്രിൽ മാ­സ­ത്തെ വി­ഹി­ത­ത്തിൽ നി­ന്ന്‌ 1452 ലി­റ്റ­റും കു­റ­യ്‌­ക്കു­ക­യു­ണ്ടാ­യി. മൂ­ന്നു മാ­സം കൂ­ടു­മ്പോൾ അ­ഞ്ച്‌ ശ­ത­മാ­നം മ­ണ്ണെ­ണ്ണ വീ­തം വെ­ട്ടി­ക്കു­റ­യ്‌­ക്കാ­നാ­ണ്‌ കേ­ന്ദ്ര പെ­ട്രോ­ളി­യം മ­ന്ത്രാ­ല­യ­ത്തി­ന്റെ നീ­ക്കം. മെ­യ്‌ മു­തൽ സ­മ്പൂർ­ണ്ണ വൈ­ദ്യു­തീ­ക­ര­ണ­ത്തി­ലേ­ക്ക്‌ നീ­ങ്ങു­ന്ന കേ­ര­ള­ത്തി­ന്‌ മ­ണ്ണെ­ണ്ണ­യു­ടെ ആ­വ­ശ്യ­മി­ല്ലെ­ന്നും പാ­ച­ക­വാ­ത­ക­ത്തി­നും മ­ണ്ണെ­ണ്ണ­യ്‌­ക്കും ഒ­രു പോ­ലെ സ­ബ്‌­സി­ഡി അ­നു­വ­ദി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു­മാ­ണ്‌ കേ­ന്ദ്ര നി­ല­പാ­ട്‌.

  Categories:
view more articles

About Article Author