കേരള ചീഫ്‌ ജസ്റ്റിസായി നവനീതി പ്രസാദ്‌ സിങ്‌ ചുമതലയേറ്റു

കേരള ചീഫ്‌ ജസ്റ്റിസായി നവനീതി പ്രസാദ്‌ സിങ്‌ ചുമതലയേറ്റു
March 21 04:44 2017

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്‌ ജസ്റ്റിസായി ജസ്റ്റിസ്‌ നവനീതി പ്രസാദ്‌ സിംഗ്‌ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ഇന്നലെ രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ സംബന്ധിച്ചു. മന്ത്രിമാർ, ചീഫ്‌ സെക്രട്ടറി എസ്‌ എം വിജയാനന്ദ്‌, ജഡ്ജിമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

  Categories:
view more articles

About Article Author