കേരള ഫാഷൻ ലീഗ്‌ നാലാം സീസൺ

കേരള ഫാഷൻ ലീഗ്‌ നാലാം സീസൺ
November 23 04:55 2016

കൊച്ചി:കേരള ഫാഷൻ ലീഗിന്റെ നാലാം സീസൺ ഇന്ന്‌ കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഇന്ത്യയിലെ ഫാഷൻ ഡിസൈനർമാരുടെ ഒരു വലിയ നിര തന്നെ കേരളാ ഫാഷൻ ലീഗിൽ പങ്കെടുക്കുന്നുണ്ട്‌.കിസ്മത്ത്‌ (ബൈ അനു നോബി), ശ്രാവൺ കുമാർ രാമസ്വാമി, അപേക്ഷ, സുമിത്‌ ദാസ്‌ ഗുപ്ത, ജയന്തി ബലാൽ, പാരിസ്‌ ഡി ബൂട്ടിക്‌, ആസിഫ്‌ മെർച്ചന്റ്‌, സന്തോഷ്‌ കുമാർ, പാർവതി സരസ്വതി, നാസിയ സയ്യദ്‌, കവാൽജിത്‌ സിംഗ്‌, മുംതാസ്‌ ഖാൻ, പേജ്‌ 3 സ്റ്റുഡിയോ, ആയിഷ മാസ്മ എന്നിവരടക്കം ഇന്ത്യയിലെ ഇരുപതോളം ഫാഷൻ ഡിസൈനർമാരും വിദേശ മോഡലുകളടക്കം എഴുപതിൽ പരം മോഡലുകളും നാൽപതിൽ പരം സിനിമാ ലോകത്തെ പ്രശസ്തരും പങ്കെടുക്കുന്ന ഫാഷൻ ലീഗിന്റെ കൊറിയോഗ്രാഫി നിർവഹിക്കുന്നത്‌ ദാലു കൃഷ്ണദാസും ജൂഡ്‌ ഫെലിക്സും ചേർന്നാണ്‌. 5 റൗണ്ടുകളിലായി രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ നീളുന്ന ഷോയിൽ ഓരോ റൗണ്ടിലും സോഹ അലി ഖാൻ, ഷാവർ അലി, പ്രിയാമണി, രാഗിണി ദ്വിവേദി, അഞ്ജലി നായർ, രാഗിണി നന്ദ്‌വാനി, രാധിക ചേതൻ, അജ്മൽ അമീർ, നമിത, ഇനിയ, വിമല രാമൻ, നേഹ സക്സേന, അപർണ ബാലമുരളി, പുനം കൗർ, ഇതി ആചാര്യ എന്നിവരടക്കമുള്ള താരനിരയും ഉണ്ടായിരിക്കും.
ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ക്രിയേഷൻസ്‌ ആണ്‌ ഈ ഷോയുടെ മാർക്കറ്റിംഗ്‌ നിർവഹിക്കുന്നത്‌. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസൈനർ ഷോ എന്ന നിലയിലാണ്‌ കേരള ഫാഷൻ ലീഗ്‌ ഇതിന്റെ സംഘാടകരായ അഭിൽദേവ്‌ ഡോട്ട്‌ കോമും എസ്പാനിയോ ഇവന്റ്സും ചേർന്നൊരുക്കുന്നത്‌.

  Categories:
view more articles

About Article Author