കൊ­ച്ചി­ മെ­ട്രോ­:­ ഏഴ്‌ വ­നി­താ­ ലോ­ക്കോ­ പൈ­ല­റ്റു­മാർ­

കൊ­ച്ചി­ മെ­ട്രോ­:­ ഏഴ്‌ വ­നി­താ­ ലോ­ക്കോ­ പൈ­ല­റ്റു­മാർ­
May 20 04:45 2017

ആ­ലു­വ: മെ­ട്രോ റെ­യി­ലിൽ ട്രെ­യിൻ ഓ­ടി­ക്കാൻ യു­വ­തി­ക­ളും.മെ­ട്രോ­യി­ലെ 39 ലോ­ക്കോ പൈ­ല­റ്റു­മാ­രിൽ ഏ­ഴു­പേർ വ­നി­ത­ക­ളാ­ണ്‌. സ്‌­റ്റേ­ഷൻ കൺ­ട്രോ­ളർ കം ട്രെ­യിൻ ഓ­പ­റേ­റ്റർ ത­സ്‌­തി­ക­യി­ലേ­ക്കാ­ണ്‌ ഇ­വ­രെ എ­ടു­ത്തി­ട്ടു­ള്ള­ത്‌. പൂർ­ണ­മാ­യും ഓ­ട്ടോ­മാ­റ്റി­ക്കാ­യ മെ­ട്രോ ട്രെ­യിൻ തു­ട­ക്ക­ത്തിൽ കു­റ­ച്ച്‌ നാൾ ലോ­ക്കോ പൈ­ല­റ്റു­മാ­രെ ഉ­പ­യോ­ഗി­ച്ചാ­യി­രി­ക്കും പ്ര­വർ­ത്തി­പ്പി­ക്കു­ക. ഇ­ല­ക്ട്രി­ക്കൽ, ഇ­ല­ക്ട്രോ­ണി­ക്‌­സ്‌, മെ­ക്കാ­നി­ക്കൽ വി­ഷ­യ­ങ്ങ­ളിൽ എ­ഞ്ചി­നി­യ­റി­ങ്ങ്‌ ഡി­പ്ളോ­മ­യു­ള്ള, മ­ല­യാ­ളം എ­ഴു­താ­നും വാ­യി­ക്കാ­നും അ­റി­യാ­വു­ന്ന­വ­രെ­യാ­ണ്‌ ഈ ത­സ്‌­തി­ക­യിൽ നി­യ­മി­ച്ചി­ട്ടു­ള്ള­ത്‌. ഇ­വർ­ക്കു­ള്ള പ­രി­ശീ­ല­നം 2016 മാർ­ച്ച്‌ 15 മു­തൽ മൂ­ന്ന്‌ മാ­സം ബം­ഗ­ളു­രു മെ­ട്രോ­യി­ലാ­യി­രു­ന്നു. ജൂൺ മു­തൽ കൊ­ച്ചി മെ­ട്രോ­യി­ലാ­ണ്‌ പ­രി­ശീ­ല­നം നൽ­കു­ന്ന­ത്‌.ആ­ദ്യം 40 കി­ലോ­മീ­റ്റർ യാ­ർ­ഡി­ന­ക­ത്താ­യി­രു­ന്നു പ­രി­ശീ­ല­നം. പി­ന്നീ­ടാ­ണ്‌ ലൈ­നിൽ ഇ­റ­ങ്ങി­യ­ത്‌. 400 കി­ലോ­മീ­റ്റർ പ­രി­ശീ­ല­നം പൂർ­ത്തി­യാ­ക്കു­മ്പോ­ഴാ­ണ്‌ ഇ­വർ­ക്ക്‌ സർ­ട്ടി­ഫി­ക്ക­റ്റു­കൾ ല­ഭി­ക്കു­ന്ന­ത്‌. മ­ണി­ക്കൂ­റിൽ 75 കി­ലോ­മീ­റ്റർ വേ­ഗ­ത­യിൽ വ­രെ­യാ­ണ്‌ ഇ­വർ­ ഇ­തു­വ­രെ ട്രെ­യിൻ ഓ­ടി­ച്ച­ത്‌.

  Categories:
view more articles

About Article Author