കൊച്ചി മെട്രോ ഉദ്ഘാടന തീയതിയിൽ കടുംപിടുത്തമില്ല: മന്ത്രി കടകംപള്ളി

കൊച്ചി മെട്രോ ഉദ്ഘാടന തീയതിയിൽ കടുംപിടുത്തമില്ല: മന്ത്രി കടകംപള്ളി
May 19 13:35 2017

കൊച്ചി: മെട്രോ റയിലിന്റെ ഉദ്ഘാടന തീയതില്‍ കടുംപിടുത്തമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉദ്ഘാടനം മെ 30ന് ആലുവയിൽ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിന് പ്രധാമന്ത്രി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ അദ്ദേഹത്തിനായി അനന്തമായി കാത്തിരിക്കില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്‌ മെട്രോ ഉദ്ഘാടനം നടത്തണമെന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ആദ്യഘട്ടം ഉദ്ഘാടനം നടത്തുന്നത്‌. പ്രധാനമന്ത്രിയുടെ സമയം ഉ ടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അദ്ദേഹം എത്തിയില്ലെങ്കിൽ മുഖ്യമന്ത്രി ആയിരിക്കും ഉദ്ഘാടനം നിർവ്വഹിക്കുക. രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ സമയം കൊണ്ട്‌ നിർമ്മാണം പൂർത്തിയാക്കിയ ഏറ്റവും അധിക ദൂരം സർവ്വീസ്‌ നടത്തുന്ന ഏറ്റവും മനോഹരമായ മെട്രോയാണ് കൊച്ചി മെട്രോ എന്നത്‌ കേരളത്തിന് അഭിമാനമാകുന്നു.

  Categories:
view more articles

About Article Author