കോപ്പ ഇറ്റാലിയ യുവന്റസിന്‌

May 19 04:45 2017

റോം: റോമിലെ ഒളിമ്പിക്‌ മൈതാനത്ത്‌ നടന്ന പോരാട്ടത്തിൽ ലാസിയോയെ ഏകപക്ഷീയമായ രണ്ട ഗോളുകൾക്ക്‌ കീഴടക്കിതങ്ങളുടെ മൂന്നാം കോപ്പ ഇറ്റാലിയ സ്വന്താക്കി. ഡാനി അൽവെസും ലിയാർണാഡോ ബൊനൂസിയുമാണ്‌ യുവന്റസിന്റെ ഗോളുകൾ നേടിയത്‌. യുവേഫ ചാമ്പ്യൻസ്‌ ലീഗിന്റെ ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന യുവന്റസിന്‌ സ്വന്തം തട്ടകത്തിലെ വിജയം വർധിത വീര്യം നൽകുമെന്നുറപ്പാണ്‌. ജൂൺ നാലിനാണ്‌ യുവേഫ ചാമ്പ്യൻസ്‌ ലീഗിന്റെ ഫൈനൽ പോരാട്ടം.
ആദ്യ പകുതിയിലെ അക്രമണോത്സുക പ്രകടനത്തിലൂടെ നേടിയ ലീഡും രണ്ടാം പകുതിയിലെ പ്രതിരോധ തന്ത്രവുമാണ്‌ യുവന്റസിന്റെ വിജയത്തിന്‌ കാരണമെന്ന്‌ പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി അഭിപ്രായപ്പെട്ടു..
നേരത്തെ ഇറ്റാലിയൻ ലീഗിൽ തൊട്ടു മുമ്പത്തെ കളിയിൽ യുവന്റസ്‌ റോമയോട്‌ തോൽവി സമ്മതിച്ചിരുന്നു.

  Categories:
view more articles

About Article Author