കോസ്റ്റാറിക്കയ്ക്ക്‌ ജയം

കോസ്റ്റാറിക്കയ്ക്ക്‌ ജയം
July 16 04:45 2017

ടെക്സസ്‌: കോൺകാകാഫ്‌ ഗോൾഡ്‌ കാപ്പിൽ കോസ്റ്റാറിക്കയ്ക്ക്‌ ജയം.
എതിരില്ലാത്ത മൂന്ന്‌ ഗോളുകൾക്ക്‌ ഫ്രഞ്ച്‌ ഗയാനയെയാണ്‌ കോസ്റ്റാറിക്ക പരാജയപ്പെടുത്തിയത്‌. ഇതോടെ നോക്കൗട്ട്‌ റൗണ്ടിൽ കോസ്റ്റാറിക്ക സ്ഥാനമുറപ്പിക്കുകയും ചെയ്തു. രണ്ട്‌ തോൽവികളോടെ ഫ്രഞ്ച്‌ ഗയാന ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. മറ്റൊരു മത്സരത്തിൽ ഹോണ്ടുറാസും കാനഡയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
കളിയുടെ നാലാം മിനിട്ടിൽ തന്നെ കോസ്റ്റാറിക്ക ലീഡ്‌ നേടി. അരിയേൽ റോഡ്രിഗസായിരുന്നു സ്കോറർ. അച്ചടക്ക നടപടി നേരിട്ടതിനാൽ മുൻ ഫ്രഞ്ച്‌ താരം ഫ്ലോറന്റ്‌ മലൂദയെ ഒഴിവാക്കിയാണ്‌ ഫ്രഞ്ച്‌ ഗയാന ടീം കളത്തിലറങ്ങിയത്‌. റോഡ്രിഗസ്‌ 15 ാ‍ം മിനിട്ടിൽ ലീഡ്‌ വർധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഷോട്ട്‌ ക്രോസ്ബാറിന്‌ മുകളിലൂടെ പറന്നു. ഒന്നാംപകുതിൽ സമനില നേടാൻ ഫ്രഞ്ച്‌ ഗയാനയ്ക്ക്‌ രണ്ട്‌ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയിലാണ്‌ മറ്റ്‌ ഗോളുകൾ പിറന്നത്‌. 79ാ‍ം മിനിട്ടിൽ റോഡ്നി വാലസും 83 ാ‍ം മിനിട്ടിൽ ഡേവിഡ്‌ റാമിറെസും സ്കോർ ചെയ്തു. ഇന്ന്‌ നടക്കുന്ന മത്സരത്തിൽ യുഎസ്‌എസ നിക്കരാഗ്വയെയും പനാമ മാർട്ടിനെക്കിനെയും നേരിടും.

  Categories:
view more articles

About Article Author