ക്യാഷ്‌ അറ്റ്‌ ഹോം പദ്ധതിയുമായി സ്നാപ്‌ ഡീൽ

ക്യാഷ്‌ അറ്റ്‌ ഹോം പദ്ധതിയുമായി സ്നാപ്‌ ഡീൽ
December 23 04:45 2016

മുംബൈ: നോട്ട്‌ പിൻവലിക്കലിനെ മുതലെടുക്കാൻ പുതുവഴികൾതേടി ഇ കൊമേഴ്സ്‌ വെബ്സൈറ്റുകൾ. പണം കിട്ടാതെ വലയുന്നവർക്കായി ക്യാഷ്‌ അറ്റ്‌ ഹോം സർവീസുമായി ഈ രംഗത്തെ പ്രമുഖരായ സ്നാപ്ഡീൽ രംഗത്തെത്തിയിരിക്കുകയാണ്‌.
ഓർഡർ ചെയ്യുന്നവർക്ക്‌ പണം വീട്ടിലെത്തിച്ച്‌ നൽകുന്നതാണ്‌ പുതിയ പദ്ധതി. ബംഗളുരു, ഗുഡ്ഗാവ്‌ നഗരങ്ങളിലാണ്‌ പദ്ധതി ആരംഭിച്ചിരിക്കുന്നത്‌. ക്യാഷ്‌ ഓൺ ഡെലിവറി സൗകര്യത്തിലൂടെ ഉപയോക്താക്കൾ നൽകുന്ന നോട്ടുകളാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ഇപ്പോൾ ഒരാൾക്ക്‌ 2000 രൂപവരെ മാത്രമാണ്‌ നൽകുന്നത്‌.
സ്നാപ്ഡീൽ ആപ്പിലൂടെയാണ്‌ ഓർഡർ ചെയ്യേണ്ടത്‌. ഉപയോക്താവിന്റെ പ്രദേശത്ത്‌ പണം ലഭ്യമാണോയെന്നും ആപ്പിലൂടെ അറിയാൻ കഴിയും. ഓർഡർ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ പോയിന്റ്‌ ഓഫ്‌ സെയിൽ മെഷിനുമായി വീട്ടിലെത്തുന്ന സ്നാപ്ഡീൽ എക്സിക്യൂട്ടീവ്‌ നോട്ടുകൾ നൽകും. ഫീസായി ഒരു രൂപ കൂടി ചേർത്ത്‌ ഡെബിറ്റ്‌ കാർഡിലൂടെയോ സ്നാപ്ഡീലിന്റെ തന്നെ ഫ്രീചാർജ്ജ്‌ മണിയിലൂടെയോ പണം അടയ്ക്കണം.
തങ്ങൾക്ക്‌ ക്യാഷ്‌ ഓൺ ഡെലിവറിയിലൂടെ ലഭിക്കുന്ന നോട്ടുകൾ നോട്ട്‌ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക്‌ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ്‌ പുതിയ പദ്ധതിക്ക്‌ പിന്നിലെന്ന്‌ സ്നാപ്ഡീൽ സഹ ഉടമസ്ഥനായ രോഹിത്‌ ബൻസാൽ പറഞ്ഞു.

  Categories:
view more articles

About Article Author