ക്യാൻസറിന്‌ ഇഞ്ചി ഔഷധം

ക്യാൻസറിന്‌ ഇഞ്ചി ഔഷധം
October 29 04:50 2016

കീമോയെക്കാൾ പതിനായിരം മടങ്ങ്‌ ശക്തി ഇഞ്ചിക്കുണ്ടെന്ന്‌ പഠനം തെളിയിക്കുന്നു. ക്യാൻസർ ചികിത്സയിൽ നിർണായകമാകുന്ന ഈ നിരീക്ഷണം ജോർജിയ സർവകലാശാലയിൽ നടന്ന പരീക്ഷണത്തിലാണ്‌ ഉണ്ടായത്‌. ഇഞ്ചിയിൽ കണ്ടുവരുന്ന 6 ഷോഗ എന്ന ഘടകമാണ്‌ ക്യാൻസർ ചികിത്സാ സഹായിയായി മാറുന്നതെന്നാണ്‌ പഠനത്തിൽ പറയുന്നത്‌. ഇഞ്ചിയുടെ ജപ്പാൻ പേരായ ഷോഗയിൽ നിന്നാണ്‌ ഈ ഘടകത്തിന്‌ പേര്‌ വരുന്നത്‌. ഇഞ്ചി ഉണങ്ങുമ്പോഴോ വേവിക്കുമ്പോഴോ ഗന്ധത്തോടുകൂടിയ ഈ ഘടകം രൂപംകൊള്ളും. മറ്റ്‌ സുഗന്ധവ്യഞ്ജനങ്ങളായ വെള്ളക്കുരുമുളക്‌, കറുത്ത കുരുമുളക്‌ എന്നിവയിലേതിനേക്കാൾ കൂടുതൽ ഷോഗ ഇഞ്ചിയിലുണ്ട്‌.
ക്യാൻസർ സെല്ലുകളെ കരിച്ചുകളയുന്ന കീമോതെറാപ്പിയേക്കാൾ ഊർജ്ജസ്വലതയോടെ ഇവയെ തകർക്കാൻ 6 ഷോഗ ഘടകത്തിനാവും. ഇഞ്ചിയിലെ 6 ഷോഗ ഘടകം ഏറ്റവുമധികം പ്രതികരിക്കുക ക്യാൻസർ സെല്ലുകളുമായി ഏറ്റുമുട്ടുമ്പോഴാണെന്ന്‌ കണ്ടെത്തിയതോടെയാണ്‌ ഈ നിരീക്ഷണത്തിന്‌ ശക്തിയാർജ്ജിച്ചത്‌.

സാധാരണ ക്യാൻസർ ചികിത്സകളിൽ നിന്നും ഇഞ്ചിയെ വ്യത്യസ്തമാക്കുന്നത്‌ അത്‌ ക്യാൻസർ സെല്ലുകളെ മാത്രമേ തകർക്കൂ എന്നുള്ളതാണ്‌. മറ്റു സെല്ലുകൾക്ക്‌ ഇഞ്ചിപ്രയോഗം കൊണ്ട്‌ ഒരു ഹാനിയും സംഭവിക്കുന്നില്ല.
സ്തനാർബുദത്തിലാണ്‌ 6 ഷോഗയുടെ പ്രതിരോധം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്‌. ട്യൂമറുകളും തടിപ്പും ശരീരത്തിൽ ഉണ്ടാക്കുന്നതുതന്നെ ഇവ തടയുന്നുണ്ട്‌. ഒർത്ഥത്തിൽ ഒരു ചെറുത്തുനിൽപ്പ്‌ സ്വഭാവമാണ്‌ ഇഞ്ചിക്കുള്ളത്‌.
പഠനത്തിന്റെ വെളിച്ചത്തിൽ ബൃഹത്തായ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്താനായി ശാസ്ത്ര ഗവേഷകലോകം ഒരുങ്ങുന്നു. കേരളത്തിൽ സുലഭമായ ഇഞ്ചിക്ക്‌ അന്താരാഷ്ട്ര പ്രചാരണം ഉണ്ടാകാൻ പോകുന്നു, ഒപ്പം ക്യാൻസർ പ്രതിരോധ മാർഗങ്ങളിൽ ഒരു താരവും ഇഞ്ചിയാകും.

  Categories:
view more articles

About Article Author