ക്രീസിൽ മലയാളിത്തിളക്കം

ക്രീസിൽ മലയാളിത്തിളക്കം
April 20 04:45 2017

ഹൈദരാബാദ്‌: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആവേശ പോരാട്ടങ്ങൾ തുടരുന്നു. ഡൽഹി ഡെയർ ഡെവിൾസിനെതിരായ പോരാട്ടത്തിൽ സൺറൈസസ്‌ ഹൈദരാബാദും മികച്ച ടോട്ടൽ പടുത്തുയർത്തി.അർദ്ധ സെഞ്ചുറി തികച്ച ഇന്ത്യൻ ടീമംഗമായ ശിഖർ ധവാനും കെൻ വില്യംസണും ചേർന്നാണ്‌ സൗൺറൈസസ്‌ ഹൈദരാബാദിന്റെ മികച്ച സ്കോറിലേക്ക്‌ നയിച്ചത്‌. ശിഖർ ധവാൻ അൻപത്‌ പന്തുകളിൽ നിന്ന്‌ 70 റൺസ്‌ നേടിയപ്പോൾ കെൻ വില്യംസൺ അൻപത്തൊന്നു പന്തുകളിൽ നിന്ന്‌ 89 റൺസ്‌ സ്വന്തമാക്കി. സൺ റൈസേഴ്സ്‌ ഹൈദരാബാദ്‌ നാല്‌ വിക്കറ്റു നഷ്ട്ടത്തിൽ 191 റൺസ്‌ അടിച്ചെടുത്തു.ഹൈദരാബാദ്‌ നിരയിൽ മറ്റാർക്കും കാര്യമായി ശോഭിക്കാനായില്ല.
ഡൽഹി ഡെയർ ഡെവിൾസിന്റെ ക്രിസ്‌ മോറിസിനാണ്‌ നാല്‌ വിക്കറ്റുകളും ലഭിച്ചത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഡെയർ ഡെവിൾസിന്‌ വേണ്ടി സാം ബില്ലിങ്ങ്സും മലയാളി താരം സഞ്ജു വി സാംസണും ചേർന്നാണ്‌ ഇന്നിങ്ങ്സ്‌ ഓപ്പൺ ചെയ്തത്‌.
തുടക്കത്തിൽ തന്നെ ആക്രമിച്ച്‌ കളിയ്ക്കാൻ തുടങ്ങിയ ബില്ലിംഗ്സ്‌ വളരെ പെട്ടെന്ന്‌ പുറത്താവുകയും ചെയ്തു.തുടർന്ന്‌ കരുൺ നായരും സഞ്ജുവിനൊപ്പം ചേർന്നു.
തുടർച്ചയായ രണ്ടു തവണ പന്ത്‌ ബൗണ്ടറി കടത്തിയാണ്‌ കരുൺ ആരംഭിച്ചത്‌.

  Categories:
view more articles

About Article Author