കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ചില പൊടിക്കൈകൾ

കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ചില പൊടിക്കൈകൾ
January 07 04:50 2017
 • അകിടു വീക്കത്തിന്‌ ഉപ്പനച്ചിൻ (ഇലപ്പുള്ളി) പച്ചമഞ്ഞളുമായി ചേർത്ത്‌ അരച്ചിട്ടാൽ മതി.
 • ആനക്കണ്ടയുടെ കിഴങ്ങ്‌ വച്ചാൽ ചിതൽ വരുകയില്ല.
 • കന്നുകാലിയുടെ പുഴുക്കടിക്കെതിരേ വേപ്പെണ്ണയുടെ കൂടെ അടുപ്പിന്റെ മുകളിലെ പുകക്കറ കൂടി ചേർക്കുന്നത്‌ വളരെ ഫലപ്രദമാണ്‌.
 • ചിരട്ടയെണ്ണ കന്നുകാലികളുടെ മുറിവുണങ്ങാൻ നല്ലതാണ്‌.
 • മുളയുടെ കിഴങ്ങ്‌ കത്തികൾക്ക്‌ പിടിയിടുവാൻ ഉപയോഗിക്കാം.
 • തേരകം, തൊണ്ടി തുടങ്ങിയവ നിൽക്കുന്നിടത്ത്‌ വെള്ളമുണ്ടായിരിക്കും.
 • തെങ്ങിന്റെ കൂമ്പുചീയലിന്‌ മണ്ടയിൽ ഉപ്പിടുന്നത്‌ ഫലപ്രദമാണ്‌.
 • അടയ്ക്കാക്കുല മരത്തോടു ചേരുന്നിടത്ത്‌ മുറിവുണ്ടാക്കുകയാണെങ്കിൽ അടയ്ക്ക പൊട്ടുന്നത്‌ കുറയും.
 • അമരത്തടത്തിൽ പഴകിയ കഞ്ഞിവെള്ളം ഒഴിച്ചു നിർത്തിയാൽ നല്ലവണ്ണം പൂക്കും, കായ്പ്പിടുത്തവും ക്രമമായി കൂടുന്നതാണ്‌.
 • കമ്പിളി, വെളുത്തുള്ളിയുടെ പോള എന്നിവ കത്തിച്ച്‌ പുകച്ചാൽ വെള്ളരിവർഗവിളകളെ ആക്രമിക്കുന്ന കീടങ്ങൾ വിട്ടകലും.
 • പഴയ കഞ്ഞിവെള്ളത്തിൽ കായം, വെളുത്തുള്ളി എന്നിവ നന്നായി കൂട്ടിക്കലർത്തി വെള്ളരിവർഗ വിളകളിൽ തളിച്ചു കൊടുക്കുക. വൈറസ്‌ ദീനമായ നരപ്പ്‌ അഥവാ മൊസൈക്ക്‌ ബാധ കുറയുന്നതായി കാണാം.
 • തെങ്ങിൻ തടത്തിൽ വേപ്പിൻപ്പിണ്ണാക്കും ഉമിയും ചേർത്തിടുന്നത്‌ നല്ല വിളവിന്‌ കാരണമാകും.
 • വാഴ നടുമ്പോൾ കുഴിയിൽ ഒരു പിടി വേപ്പിൻ പിണ്ണാക്കും, ഒരു നുള്ള്‌ അറക്കപ്പൊടിയും ചേർക്കുക. നിമാ വിരകൾ വരില്ല.
 • കപ്പ നടുമ്പോൾ ചെമന്ന കൊടുവേലിയും കൂടെ നടുക. എലി ശല്യം (തുരപ്പനെലി) വരില്ല.
 • വഴുതന, തക്കാളി, മുളക്‌ എന്നിവ നടുന്ന, മണ്ണിൽ കുമ്മായം, വേപ്പിൻപ്പിണ്ണാക്ക്‌, ഉമി എന്നിവ ചേർക്കുക. ബാക്ടീരിയ, തണ്ടഴുകൽ എന്നിവ കുറയും.
 • ഇഞ്ചി നടുന്ന തടയിൽ (തവാരണയിൽ) ഉമി, വേപ്പിൻപ്പിണ്ണാക്ക്‌ ഇവ ചേർത്താൽ തണ്ടഴുകൽ വരില്ല.
 • പനിക്കൂർക്കയില, വെളുത്തുള്ളി, കായം എന്നിവ ചതച്ച്‌ ഇരട്ടി വെള്ളം ചേർത്ത്‌ പച്ചക്കറി വിളകളിൽ തളിക്കുക. കീടങ്ങൾ വിട്ടകലുന്നതായി കാണാം.
 • ആവണക്കെണ്ണ, സോപ്പ്‌ എന്നിവ ചേർത്ത്‌ നല്ല ലായനിയുണ്ടാക്കി ഇരട്ടിവെള്ളം ചേർത്ത്‌ തളിക്കുക. കീടങ്ങൾ വരില്ല.
  കന്നുകാലികളുടെ ദേഹത്ത്‌ ആവണക്കിന്റെ എണ്ണ പുരട്ടുന്നത്‌ പല രോഗബാധകളെയും വിട്ടു നിർത്തും.
  Categories:
view more articles

About Article Author