കൽ­ക്ക­രി കും­ഭ­കോ­ണം: ഗു­പ്‌­ത ഉൾ­പ്പെ­ടെ മൂ­ന്നു ഉ­­ദ്യോ­ഗ­സ്ഥർ കു­റ്റ­ക്കാർ

കൽ­ക്ക­രി കും­ഭ­കോ­ണം: ഗു­പ്‌­ത ഉൾ­പ്പെ­ടെ മൂ­ന്നു ഉ­­ദ്യോ­ഗ­സ്ഥർ കു­റ്റ­ക്കാർ
May 20 04:44 2017

ന്യൂ­ഡൽ­ഹി­: ര­ണ്ടാം യു­പി­എ സർ­ക്കാ­രി­ന്റെ കാ­ല­ത്ത്‌ ന­ട­ന്ന പ്ര­മാ­ദ­മാ­യ കൽ­ക്ക­രി കും­ഭ­കോ­ണ­കേ­സിൽ മുൻ കൽ­ക്ക­രി സെ­ക്ര­ട്ട­റി എ­ച്ച്‌ സി ഗു­പ്‌­ത ഉൾ­പ്പെ­ടെ മൂ­ന്ന്‌ ഉ­ദ്യോ­ഗ­സ്ഥർ കു­റ്റ­ക്കാ­രെ­ന്ന്‌ ഡൽ­ഹി സി­ ബി­ ഐ കോ­ട­തി. ഗു­പ്‌­ത­ക്ക്‌ പു­റ­മെ കെ എ­സ്‌ കോർ­പ, കെ സി സം­രി­യ എ­ന്നീ ഉ­ദ്യോ­ഗ­സ്ഥ­രാ­ണ്‌ കു­റ്റ­ക്കാ­രാ­ണെ­ന്ന്‌ കോ­ട­തി ക­ണ്ടെ­ത്തി­യി­രി­ക്കു­ന്ന­ത്‌. ഇ­താ­ദ്യ­മാ­യാ­ണ്‌ കേ­സിൽ ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥർ കു­റ്റ­ക്കാ­രാ­ണെ­ന്ന്‌ കോ­ട­തി ക­ണ്ടെ­ത്തു­ന്ന­ത്‌. കേ­സി­ലെ പ്ര­തി­യും ചാർ­ട്ടേ­ഡ്‌ അ­ക്കൗ­ണ്ടന്റു­മാ­യ അ­മി­ത്‌ ഗോ­യ­ലി­നെ കോ­ട­തി വെ­റു­തെ­വി­ട്ടു.
യു­പി­എ സർ­ക്കാ­രി­ന്റെ കാ­ല­ത്ത്‌ 2006 മു­തൽ 2008വ­രെ കൽ­ക്ക­രി സെ­ക്ര­ട്ട­റി­യാ­യി­രു­ന്നു ഗു­പ്‌­ത. ഉ­­ദ്യോ­ഗ­സ്ഥർ വൻ­ത­ട്ടി­പ്പും വ­ഞ്ച­ന­യും അ­ഴി­മ­തി­യും ന­ട­ത്തി­യ­താ­യി തെ­ളി­ഞ്ഞു­വെ­ന്ന്‌ വ്യ­ക്ത­മാ­ക്കി­യ കോ­ട­തി ക്രി­മി­നൽ ഗൂ­ഢാ­ലോ­ച­ന, അ­ഴി­മ­തി ത­ട­യൽ എ­ന്നീ വ­കു­പ്പു­ക­ളാ­ണ്‌ ഇ­വർ­ക്ക്‌ മേൽ ചു­മ­ത്തി­യി­രി­ക്കു­ന്ന­ത്‌. മ­ധ്യ­പ്ര­ദേ­ശി­ലെ ഒ­രു സ്വ­കാ­ര്യ കൽ­ക്ക­രി ക­മ്പ­നി­യാ­യ ക­മൽ സ്‌­പോ­ഞ്ച്‌ സ്റ്റീൽ ആൻ­ഡ്‌ പ­വർ ലി­മി­റ്റ­ഡി (കെ­എ­സ്‌­എ­സ്‌­പി­എൽ) ന്‌ മ­ധ്യ­പ്ര­ദേ­ശി­ലെ തെ­സ്‌­ഗൊ­ര ബി ­രു­ദ്ര­പു­രി കൽ­ക്ക­രി­പ്പാ­ടം അ­നു­വ­ദി­ച്ച­തു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ്‌ അ­ഴി­മ­തി ആ­രോ­പ­ണം ഉ­യർ­ന്നു­വ­ന്ന­ത്‌. ക­മ്പ­നി­യു­ടെ ആ­സ്‌­തി ഉൾ­പ്പെ­ടെ അ­പേ­ക്ഷ­യിൽ നൽ­കി­യ പ­ല വി­വ­ര­ങ്ങ­ളും ക­ള­വാ­ണെ­ന്നാ­രോ­പി­ച്ചാ­യി­രു­ന്നു പ്ര­ഥ­മ വി­വ­ര റി­പ്പോർ­ട്ട്‌. കൽ­ക്ക­രി ബ്ളോ­ക്കു­കൾ അ­നു­വ­ദി­ക്കു­ന്ന­തി­ലും ലേ­ലം ന­ട­ത്തു­ന്ന സ­മ­യ­ത്തും സു­താ­ര്യ­മാ­യ­ല്ല സ്‌­ക്രീ­നിം­ഗ്‌ ക­മ്മി­റ്റി ചെ­യർ­മാൻ കൂ­ടി­യാ­യ ഗു­പ്‌­ത പെ­രു­മാ­റി­യ­ത്‌ എ­ന്നാ­ണ്‌ പ്ര­ധാ­ന ആ­രോ­പ­ണം. ഇ­ത്‌ സം­സ്ഥാ­ന സർ­ക്കാ­രി­ന്‌ വൻ ന­ഷ്ടം വ­രു­ത്തി­വെ­ച്ചു­വെ­ന്നും കോ­ട­തി ക­ണ്ടെ­ത്തി.

  Categories:
view more articles

About Article Author