ഖത്തറിന് ഉപരോധം നീക്കാനുള്ള നിബന്ധനകൾ പാലിക്കാൻ സമയം നീട്ടി നൽകി

ഖത്തറിന് ഉപരോധം നീക്കാനുള്ള നിബന്ധനകൾ പാലിക്കാൻ സമയം നീട്ടി നൽകി
July 03 13:45 2017

ദോഹ: സൗദിയും സഖ്യരാജ്യങ്ങളും ഉപരോധം പിൻവലിക്കാൻ മുന്നോട്ട് വച്ച നിബന്ധനകൾ പാലിക്കാൻ ഖത്തറിന് നൽകിയ സമയപരിധി 48 മണിക്കൂറായി നീട്ടി. നേരത്തെ, ഉപാധികളെല്ലാം തള്ളിയ ഖത്തർ ചർച്ചയ്ക്കു തയാറാണെന്നു വ്യക്തമാക്കിയാതന് പിന്നാലെയാണ് സമയം നീട്ടി നൽകിയത്.

സൗദി അറേബ്യ, യുഎഇ, ബഹ്റിൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച 13 ഉപാധികൾ പാലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിരിക്കെയാണ് നടപടി.

അതിനിടെ, മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുള്ള കുവൈത്ത് അമീർ ഷെയ്ഖ് സബാഹുമായി ചർച്ച നടത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്നു കുവൈത്തിൽ എത്തുമെന്ന് വിവരങ്ങൾ ഉണ്ടായിരുന്നു. സമയപരിധി നീട്ടി നൽകിയതിനാൽ ഇരവരും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയേക്കുമെന്നാണ് സൂചനയുണ്ട്.

സൗദി അറേബ്യയും മറ്റു രാജ്യങ്ങളും കഴിഞ്ഞ മാസം അഞ്ചിനാണു ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്.

  Categories:
view more articles

About Article Author