ഗ­ന്നം സ്‌­റ്റൈൽ: യൂ ട്യൂ­ബി­ന്റെ ക­ണ­ക്ക്‌ തെ­റ്റി­ച്ച്‌ മുന്നേറ്റം

ഗ­ന്നം സ്‌­റ്റൈൽ: യൂ ട്യൂ­ബി­ന്റെ ക­ണ­ക്ക്‌ തെ­റ്റി­ച്ച്‌ മുന്നേറ്റം
December 06 03:54 2014

സിയോൾ: ­സൈ­യു­ടെ ഗ­ന്നം സ്‌­റ്റൈൽ യൂ ട്യൂ­ബിൽ ക­ണ്ട­വ­രു­ടെ ക­ണ­ക്ക്‌ യൂ ട്യൂ­ബി­ന്റെ ക­ണ­ക്കൂ­കൂ­ട്ട­ലു­കൾ തെ­റ്റി­ച്ചു.
യൂ ട്യൂ­ബിൽ ഏ­റ്റ­വു­മ­ധി­കം ആ­ളു­കൾ ക­ണ്ട വി­ഡീ­യോ എ­ന്ന­തി­ലു­പ­രി യൂ ട്യൂ­ബി­ന്റെ കൗ­ണ്ടിം­ഗ്‌ സം­വി­ധാ­നം വ­രെ ത­കർ­ത്ത്‌ ക­ഴി­ഞ്ഞി­രി­ക്കു­ക­യാ­ണ്‌. 32 ബീ­റ്റെ­ന്ന യൂ ട്യൂ­ബി­ന്റെ കൗ­ണ്ടിം­ഗ്‌ സം­വി­ധാ­ന­മാ­ണ്‌ ഗാ­നം ക­ണ്ട­വ­രു­ടെ എ­ണ്ണം കൊ­ണ്ട്‌ ത­കർ­ക്ക­പ്പെ­ട്ട­ത്‌. 21,147,483,647 ത­വ­ണ­യാ­ണ്‌ ഈ ഗാ­നം യൂ ട്യൂ­ബി വ­ഴി പ്രേ­ക്ഷ­കർ ക­ണ്ട്‌ ക­ഴി­ഞ്ഞ­ത്‌.
ഗാ­നം എ­ത്ര ത­വ­ണ യൂ ട്യൂ­ബിൽ ക­ണ്ടു എ­ന്ന­റി­യാൻ സം­ഖ്യ­യിൽ കർ­സർ വ­യ്‌­ക്കു­മ്പോൾ സം­ഖ്യ­കൾ പി­ന്നോ­ട്ട്‌ പോ­കു­ന്ന കാ­ഴ്‌­ച്ച­യാ­ണ്‌ കാ­ണാൻ സാ­ധി­ക്കു­ക.

ഇ­നി ഇ­ക്കാ­ര്യ­ത്തിൽ യൂ ട്യൂ­ബി­ന്റെ അഭി­പ്രാ­യം കൂ­ടി അ­റി­യേ­ണ്ടെ. ത­ങ്ങൾ ഒ­രി­ക്ക­ലും പ്ര­തീ­ക്ഷി­ക്കാ­ത്ത റെ­ക്കോർ­ഡാ­ണ്‌ ഉ­ണ്ടാ­യി­രി­ക്കു­ന്ന­തെ­ന്നാ­ണ്‌ യൂ ട്യൂ­ബി­ന്റെ പ്ര­തി­ക­ര­ണം. ഇ­തോ­ടെ കൗ­ണ്ടിം­ഗ്‌ സം­വി­ധാ­നം 64 ബീ­റ്റാ­ക്കി ഉ­യർ­ത്താ­നും യൂ ട്യൂ­ബ്‌ തീ­രു­മാ­നി­ച്ച്‌ ക­ഴി­ഞ്ഞു.

2012 ലാ­ണ്‌ കൊ­റി­യൻ ഹാ­സ്യ­താ­ര­വും പോ­പ്‌ താ­ര­വു­മാ­യ പാർ­ക്ക്‌ ജേ സാ­ങ്‌ എ­ന്ന സൈ ഗ­ന്നം സ്‌­റ്റൈൽ പു­റ­ത്തി­റ­ക്കി­യ­ത്‌. ക­ഴി­ഞ്ഞ ജൂ­ലൈ­യി­ലാ­ണ്‌ ഗാ­നം യൂ ട്യൂ­ബിൽ അ­പ്‌ ലോ­ഡ്‌ ചെ­യ്‌­ത­ത്‌. ദ­ക്ഷി­ണ കോ­റി­യൻ ത­ല­സ്ഥാ­ന­മാ­യ സോ­ളി­ലെ സ­മ്പ­ന്ന­രു­ടെ ഉ­പ­ഭോ­ഗ സം­സ്‌­ക്കാ­ര­ത്തെ ക­ളി­യാ­ക്കി­കൊ­ണ്ടാ­ണ്‌ ഗാ­നം പു­റ­ത്തി­റ­ങ്ങി­യ­ത്‌.

  Categories:
view more articles

About Article Author