ഗാംഗുലിയെ ഉൾപ്പെടുത്താത്തത്‌ ബുദ്ധിശൂന്യത: അസറുദ്ദീൻ

ഗാംഗുലിയെ ഉൾപ്പെടുത്താത്തത്‌ ബുദ്ധിശൂന്യത: അസറുദ്ദീൻ
January 12 04:45 2017

ഹൈദരാബാദ്‌: രവിശാസ്ത്രി തെരെഞ്ഞെടുത്ത ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിൽ സൗരവ്‌ ഗാംഗുലിയെ ഉൾപ്പെടുത്താത്തത്‌ ബുദ്ധിശൂന്യതയാണെന്ന്‌ മുൻ നായകൻ മുഹമ്മദ്‌ അസറുദ്ദീൻ.
ശാസ്ത്രിക്കെതിരായ വിമർശനം ശക്തമാകുന്നതിനിടെയാണ്‌ ഇന്ത്യൻ മുൻ നായകൻ മുഹമ്മദ്‌ അഷറുദ്ദീനും നിലപാട്‌ വ്യക്തമാക്കിയത്‌. ഇന്ത്യൻ ക്രിക്കറ്റിന്‌ ചരിത്രപരമായ സംഭാവനകൾ നൽകിയ ഗാംഗുലിയെ വ്യക്തിവിരോധം കാരണം അവഹേളിക്കുന്നത്‌ ശാസ്ത്രിക്ക്‌ ചേർന്നതല്ല. മുൻവിധി വച്ചാകരുത്‌ ഇന്ത്യൻ നായകന്മാരെ വിലയിരുത്തേണ്ടത്‌. ഗാംഗുലിയുടെ കാലത്ത്‌ ഇന്ത്യ നേടിയ ജയങ്ങളുടെ കണക്കുകളൊന്നും ശാസ്ത്രി കണ്ടിട്ടില്ലേയെന്നും അഷർ ചോദിച്ചു.
തുടർച്ചയായി മൂന്ന്‌ ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച ഏക നായകനാണ്‌ അഷറുദ്ദീൻ.ക്യാപ്റ്റൻ പദവി ഒഴിഞ്ഞ ധോണിയെ പ്രശംസിച്ച്‌ വിസ്ഡൻ ഇന്ത്യയിൽ ദാദാ ക്യാപ്റ്റൻ എന്ന പേരിൽ രവി ശാസ്ത്രി എഴുതിയ ലേഖനമാണ്‌ വിവാദത്തിന്‌ തുടക്കമിട്ടത്‌. ധോണി, കപിൽ ദേവ്‌, അജിത്‌ വഡേക്കർ, ടൈഗർ പട്ടൗഡി എന്നിവരൊഴികെയുള്ള ഇന്ത്യൻ നായകന്മാർ മോശമെന്നായിരുന്നു ശാസ്ത്രിയുടെ നിരീക്ഷണം.
കോഴവിവാദത്തിൽ നിന്ന്‌ കരകയറ്റി ടീം ഇന്ത്യയെ ക്രിക്കറ്റ്‌ ശക്തിയാക്കി മാറ്റിയ ഗാംഗുലിയെ മികച്ച നായകരുടെ കൂട്ടത്തിൽ ശാസ്ത്രി ഉൾപ്പെടുത്തിയില്ല. ഗാംഗുലി ഉൾപ്പെട്ട ബിസിസിഐ സമിതി ഇന്ത്യൻ പരിശീലകനായി അനിൽ കുംബ്ലെയെ തെരഞ്ഞെടുത്തതിന്റെ രോഷമാണ്‌ ശാസ്ത്രിയുടെ പട്ടികയിൽ പ്രതിഫലിച്ചതെന്ന വിമർശനം ഉയർന്നിരുന്നു.

  Categories:
view more articles

About Article Author