ഗൂർഖാലാൻഡ്‌ പ്രക്ഷോഭം തുടരുന്നു

ഗൂർഖാലാൻഡ്‌ പ്രക്ഷോഭം തുടരുന്നു
June 19 04:45 2017

ഡാർജിലിങ്‌: ഗൂർഖാലാൻഡ്‌ പ്രക്ഷോഭം തുടരുന്നു. തുടർച്ചയായ നാലാംദിവസവും ഡാർജിലിങ്‌ മേഖലയിൽ ജനജീവിതം സ്തംഭിച്ചു. ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്‌ ഡാർജിലിങ്ങിൽ ഗൂർഖ ജനമുക്തി മോർച്ച പ്രവർത്തകർ റാലി നടത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായിട്ടാണ്‌ ജനമുക്തി മോർച്ച നിശബ്ദ റാലി നടത്തിയത്‌. ഇന്നലെ അക്രമമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.
പൊലീസുകാരും ജനമുക്തി മോർച്ച പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലിനിടെ പൊലീസുകാരുടെ വെടിയേറ്റ്‌ സിങ്മാരിയിൽ രണ്ട്‌ പേർ മരിച്ചിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ്‌ നിഷേധിച്ചിരുന്നു.
ശനിയാഴ്ച പ്രവർത്തകർക്കെതിരെപൊലിസ്‌ കണ്ണീർവാതകവും ഷെല്ലും പ്രയോഗിച്ചിരുന്നു. ഇതിന്‌ തിരിച്ചടിയായി പ്രവർത്തകർ പെട്രോൾ ബോംബിനൊപ്പം കല്ലേറും നടത്തി. ആക്രമത്തിൽ ഏഴ്‌ പേർക്ക്‌ പരിക്കേറ്റതായും റിപ്പോർട്ടുകൾ അറിയിച്ചു. സംഘർഷം രൂക്ഷമായതിനെത്തുടർന്ന്‌ സിങ്മാരിയിലേക്ക്‌ കൂടുതൽ സേനയെയും വിന്യസിച്ചിരുന്നു.
അതേസമയം പ്രതിസന്ധിക്ക്‌ പരിഹാരം കാണാൻ ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) നേതാക്കൾ തയ്യാറാകണമെന്ന്‌ കേന്ദ്ര ആഭ്യന്തമന്ത്രി രാജ്നാഥ്‌ സിംഗ്‌ ആവശ്യപ്പെട്ടു.

  Categories:
view more articles

About Article Author