ഗ്രാ­സിം ഭൂ­മി ബിർ­ള­യു­ടേ­ത­ല്ല, പൊ­തു­ജ­ന­ങ്ങ­ളു­ടേ­താ­ണ്‌: AIYF ബ­ഹു­ജ­ന സം­ഗ­മം ഇ­ന്ന്‌

ഗ്രാ­സിം ഭൂ­മി ബിർ­ള­യു­ടേ­ത­ല്ല, പൊ­തു­ജ­ന­ങ്ങ­ളു­ടേ­താ­ണ്‌: AIYF ബ­ഹു­ജ­ന സം­ഗ­മം ഇ­ന്ന്‌
May 20 04:45 2017

കെ കെ ജ­യേ­ഷ്‌
കോ­ഴി­ക്കോ­ട്‌: സി­നി­മ­ക­ളി­ലെ പ്രേ­ത­ഭൂ­മി പോ­ലെ­യാ­ണ്‌ ഇ­ന്നി­വി­ടം. പേ­രു­കേ­ട്ട വ്യ­വ­സാ­യ ഭൂ­മി­യാ­കെ കാ­ടു­പി­ടി­ച്ച്‌ കി­ട­ക്കു­ന്നു. ഈ കാ­ട്ടിൽ കു­റു­ക്ക­നും കീ­രി­യും പാ­മ്പു­മെ­ല്ലാം താ­മ­സ­മാ­ക്കി­യി­രി­ക്കു­ന്നു. ത­കർ­ന്ന്‌ കാ­ടു­മൂ­ടി­ക്കി­ട­ക്കു­ന്ന കെ­ട്ടി­ട­ങ്ങൾ… കോ­ടി­ക്ക­ണ­ക്കി­ന്‌ രൂ­പ­യു­ടെ മൂ­ല്യ­മു­ള്ള സ്ഥ­ല­വും വ­സ്‌­തു­ക്ക­ളു­മാ­ണ്‌ ഇ­വി­ടെ അ­നാ­ഥ­മാ­യി­ക്കി­ട­ക്കു­ന്ന­ത്‌. ഇ­തെ­ല്ലാം ക­ണ്ട്‌ മാ­വൂർ ദേ­ശ­ത്തി­ന്റെ കു­തി­പ്പും കി­ത­പ്പും നെ­ഞ്ചേ­റ്റി­യ ചാ­ലി­യാർ ശാ­ന്ത­മാ­യി ഒ­ഴു­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഗ്രാ­സിം എ­ന്ന പേ­രിൽ അ­റി­യ­പ്പെ­ട്ട മാ­വൂർ ഗ്വാ­ളി­യോർ റ­യോൺ­സ്‌ ക­മ്പ­നി പ്ര­വർ­ത്തി­ച്ചി­രു­ന്ന സ്ഥ­ല­ത്തി­ന്റെ ഇ­ന്ന­ത്തെ അ­വ­സ്ഥ ഇ­ങ്ങ­നെ­യാ­ണ്‌. ഇ­വി­ടെ നിൽ­ക്കു­മ്പോൾ കേൾ­ക്കാം ഒ­രു കാ­ല­ത്തി­ന്റെ ആ­ര­വം… തൊ­ട്ട­റി­യാം സ­ജീ­വ­മാ­യി­രു­ന്ന ഒ­രു നാ­ടി­ന്റെ ഹൃ­ദ­യ­ത്തു­ടി­പ്പു­കൾ..
കേ­ര­ള­ത്തി­ലെ ആ­ദ്യ­ത്തെ ക­മ്മ്യൂ­ണി­സ്റ്റ്‌ മ­ന്ത്രി­സ­ഭ 1957ൽ അ­ധി­കാ­ര­ത്തിൽ വ­ന്ന­തി­നെ­ത്തു­ടർ­ന്ന്‌ വ്യാ­വ­സാ­യി­ക­മാ­യി പി­ന്നോ­ക്കം നിൽ­ക്കു­ന്ന മ­ല­ബാ­റി­ലെ ജ­ന­ങ്ങൾ­ക്ക്‌ തൊ­ഴിൽ നൽ­കു­ക എ­ന്ന ല­ക്ഷ്യ­ത്തോ­ടെ­യാ­ണ്‌ സർ­ക്കാർ മാ­വൂ­രിൽ വ്യ­വ­സാ­യം തു­ട­ങ്ങാൻ ബിർ­ള ക­മ്പ­നി­യു­മാ­യി ക­രാർ ഒ­പ്പി­ടു­ന്ന­ത്‌. മു­ള­യിൽ നി­ന്ന്‌ റ­യോൺ ഗ്രേ­ഡ്‌ പൾ­പ്പ്‌ ഉ­ത്‌­പാ­ദി­പ്പി­ക്കു­ന്ന­തി­നു­ള്ള സാ­ങ്കേ­തി­കവി­ദ്യ ബിർ­ള­യു­ടെ ശാ­സ്‌­ത്ര­ജ്ഞൻ­മാർ ഈ കാ­ല­ഘ­ട്ട­ത്തിൽ വി­ക­സി­പ്പി­ച്ചി­രു­ന്നു. കേ­ര­ള­ത്തി­ലാ­വ­ട്ടെ അ­ന്ന്‌ മു­ള സു­ല­ഭ­മാ­യി­രു­ന്നു. ഈ മു­ള ഉ­പ­യോ­ഗ­പ്പെ­ടു­ത്തി ഇ­ന്ത്യ­യിൽ ആ­ദ്യ­ത്തെ വു­ഡ്‌ പൾ­പ്പ്‌ ഫാ­ക്‌­ട­റി സ്ഥാ­പി­ക്കു­ന്ന­തി­നാ­ണ്‌ അ­ന്ന്‌ ക­രാ­റു­ണ്ടാ­ക്കി­യ­ത്‌.
പ്ര­തി­വർ­ഷം 2,00,000 ടൺ അ­സം­സ്‌­കൃ­ത വ­ന­വി­ഭ­വ­ങ്ങൾ സർ­ക്കാർ നൽ­കു­മെ­ന്നാ­യി­രു­ന്നു ക­രാർ. ഇ­തു­പ്ര­കാ­രം ട­ണ്ണി­ന്‌ ഒ­രു രൂ­പ­യാ­ണ്‌ അ­ന്ന്‌ മു­ള­ക്ക്‌ നി­ശ്ച­യി­ച്ച­ത്‌. അ­ടി­സ്ഥാ­ന സൗ­ക­ര്യ­ങ്ങൾ ഒ­രു­ക്കു­മെ­ന്നും സർ­ക്കാർ വാ­ഗ്‌­ദാ­നം നൽ­കി. 236 ഏ­ക്കർ ഭൂ­മി സർ­ക്കാർ അ­ക്ക്വ­യർ ചെ­യ്‌­ത്‌ ക­മ്പ­നി­ക്ക്‌ നൽ­കി. ഇ­തി­നുപു­റ­മെ നൂ­റ്‌ ഏ­ക്ക­റോ­ളം ബിർ­ളാ മാ­നേ­ജ്‌­മെന്റ്‌ വി­ല­കൊ­ടു­ത്ത്‌ വാ­ങ്ങു­ക­യും ചെ­യ്‌­തു. കോ­ഴി­ക്കോ­ട്‌ മു­തൽ മാ­വൂർ വ­രെ 21 കി­ലോ മീ­റ്റർ റോ­ഡ്‌ സർ­ക്കാർ ത­ന്നെ നിർ­മ്മി­ച്ച്‌ നൽ­കി.
1962ൽ ഫാ­ക്‌­ട­റി­യിൽ ഉൽപാ­ദ­നം ആ­രം­ഭി­ച്ചു. 1967­ൽ ഫൈ­ബർ ഡി­വി­ഷ­നും പ്ര­വർ­ത്ത­ന­മാ­രം­ഭി­ച്ചു. വി­ദ­ഗ്‌­ധ­-­അ­വി­ദ­ഗ്‌­ധ തൊ­ഴി­ലാ­ളി­ക­ള­ട­ക്കം പ­തി­നാ­യി­ര­ത്തി­ല­ധി­കം പേ­രാ­ണ്‌ അ­ക്കാ­ല­ത്ത്‌ ക­മ്പ­നി­യിൽ ജോ­ലി ചെ­യ്‌­തി­രു­ന്ന­ത്‌. ക­മ്പ­നി­യു­ടെ വ­ര­വ്‌ മാ­വൂ­രി­ലും പ­രി­സ­ര പ്ര­ദേ­ശ­ങ്ങ­ളി­ലും വ­ലി­യ സാ­മ്പ­ത്തി­ക മു­ന്നേ­റ്റം ത­ന്നെ സാ­ധ്യ­മാ­ക്കി.
എ­ന്നാൽ കാ­ല­ങ്ങൾ ക­ഴി­ഞ്ഞ­പ്പോൾ എ­ല്ലാം ത­കി­ടം മ­റി­ഞ്ഞു. 2001 ജൂ­ലൈ ഒ­ന്നി­ന്‌ ക­മ്പ­നി അ­ട­ച്ചു­പൂ­ട്ടി. മാ­ലി­ന്യ­ങ്ങൾ പ്ര­ശ്‌­ന­ങ്ങൾ­ക്കൊ­പ്പം അ­സം­സ്‌­കൃ­ത വ­സ്‌­തു­ക്ക­ളു­ടെ ല­ഭ്യ­ത­ക്കു­റ­വും പൾ­പ്പി­ന്റെ­യും സ്റ്റേ­പ്പിൾ ഫൈ­ബ­റി­ന്റെ­യും അ­നി­യ­ന്ത്രി­ത­മാ­യ ഇ­റ­ക്കു­മ­തി­യും ക­മ്പ­നി പൂ­ട്ടാൻ കാ­ര­മാ­യി. 2007ഓ­ടെ പൾ­പ്പ്‌ ഡി­വി­ഷ­നും ഫൈ­ബർ ഡി­വി­ഷ­നും പൂർ­ണ്ണ­മാ­യി പൊ­ളി­ച്ചു­മാ­റ്റി. ഇ­നി ബാ­ക്കി­യു­ള്ള­ത്‌ തൊ­ഴി­ലാ­ളി­കൾ താ­മ­സി­ച്ചി­രു­ന്ന കെ­ട്ടി­ട­ങ്ങ­ളു­ടെ അ­വ­ശി­ഷ്‌­ട­ങ്ങ­ളും ക­മ്പ­നി കെ­ട്ടി­ട­ത്തി­ന്റെ പ്രേ­താ­ല­യം പോ­ലെ­യു­ള്ള ബാ­ക്കി ഭാ­ഗ­ങ്ങ­ളും മാ­ത്രം.
16 കൊ­ല്ല­ത്തി­ല­ധി­ക­മാ­യി വ്യ­വ­സാ­യ ആ­വ­ശ്യ­ത്തി­ന്‌ ഉ­പ­യോ­ഗി­ക്കാ­ത്ത സാ­ഹ­ച­ര്യ­ത്തിൽ ഇ­പ്പോൾ ഭൂ­മി ഗ­വൺ­മെന്റിൽ നി­ക്ഷി­പ്‌­ത­മാ­ണ്‌. ഭൂ­പ­രി­ഷ്‌­ക്ക­ര­ണ നി­യ­മം ന­ട­പ്പി­ലാ­ക്കി­ക്ക­ഴി­ഞ്ഞ സം­സ്ഥാ­ന­ത്ത്‌ നി­യ­മ­ത്തിൽ അ­നു­ശാ­സി­ക്കു­ന്ന­തി­ലു­പ­രി ഭൂ­മി കൈ­വ­ശം വെ­ക്കാ­നു­ള്ള അ­ധി­കാ­രം ആർ­ക്കു­മി­ല്ല. അ­തു­കൊ­ണ്ട്‌ ത­ന്നെ സർ­ക്കാർ ഭൂ­മി ഏ­റ്റെ­ടു­ത്ത്‌ വ്യ­വ­സാ­യം ആ­രം­ഭി­ക്കു­ക ത­ന്നെ വേ­ണം.
ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ്‌ ഗ്രാ­സിം ഭൂ­മി ബിർ­ള­യു­ടേ­ത­ല്ല, പൊ­തു­ജ­ന­ങ്ങ­ളു­ടേ­താ­ണ്‌­- മാ­വൂർ ഗ്രാ­സിം ഭൂ­മി സർ­ക്കാർ ഏ­റ്റെ­ടു­ക്കു­ക, പു­തി­യ വ്യ­വ­സാ­യം ആ­രം­ഭി­ക്കു­ക എ­ന്ന മു­ദ്രാ­വാ­ക്യ­മു­യർ­ത്തി എഐവൈഎ­ഫ്‌ കോ­ഴി­ക്കോ­ട്‌ ജി­ല്ലാ ക­മ്മി­റ്റി­യു­ടെ നേ­തൃ­ത്വ­ത്തിൽ ഇ­ന്ന്‌ മാ­വൂ­രിൽ ബ­ഹു­ജ­ന സം­ഗ­മം ന­ട­ക്കു­ന്ന­ത്‌. സ­മ­രം ഉ­ദ്‌­ഘാ­ട­നം ചെ­യ്യാൻ കാ­നം രാ­ജേ­ന്ദ്രൻ മാ­വൂ­രി­ലെ­ത്തു­ന്ന­തോ­ടെ പു­തി­യൊ­രു പോ­രാ­ട്ട­ത്തി­ന്റെ വാ­തിൽ തു­റ­ക്കാൻ പോ­വു­ക­യാ­ണ്‌. അ­തെ മാ­വൂ­രി­ന്റെ മ­ണ്ണ്‌… ചാ­ലി­യാ­റി­ന്റെ തീ­ര­ങ്ങൾ.. പു­തി­യ സ­മ­ര പോ­രാ­ട്ട­ങ്ങൾ­ക്ക്‌ സാ­ക്ഷ്യം വ­ഹി­ക്കാൻ പോ­വു­ക­യാ­ണ്‌…

  Categories:
view more articles

About Article Author