ചരക്ക്‌ സേവന നികുതി ഘടന നിശ്ചയിച്ചു

ചരക്ക്‌ സേവന നികുതി ഘടന നിശ്ചയിച്ചു
May 19 04:45 2017

ശ്രീനഗർ: ചരക്ക്‌ സേവന നികുതി ജൂലായ്‌ ഒന്നു മുതൽ നടപ്പാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ രണ്ട്‌ ദിവസമായി ശ്രീനഗറിൽ നടന്ന ധനമന്ത്രിമാരുടെ യോഗത്തിലാണ്‌ തീരുമാനം.
സ്വർണ്ണത്തിന്‌ അഞ്ചു ശതമാനം ലെവി ചുമത്തണമെന്നാണ്‌ ഐസക്കിന്റെ ആവശ്യം. സ്വർണ്ണം ആഡംബരമാണ്‌, ആവശ്യകതയല്ല. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ സ്വർണ്ണ വില കൂടിയിട്ടും ആർക്കും പ്രശ്നമുണ്ടായിട്ടില്ല. അതിനാൽ സ്വർണ്ണത്തിന്‌ അഞ്ചു ശതമാനം നികുതി ചുമത്തുന്നതിൽ തെറ്റൊന്നുമില്ല. അദ്ദേഹം പറഞ്ഞു. ഒരു ശതമാനം നികുതി മതിയെന്നാണ്‌ മഹാരാഷ്ട്ര, തമിഴ്‌നാടു പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം.പൂജാവസ്തുക്കളുടെ നികുതി പൂജ്യം ശതമാനമാക്കണമെന്നാണ്‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടത്‌.
യോഗം ജിഎസ്ടി നികുതി വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഒൻപതു നിയമങ്ങൾക്കും അനുമതി നൽകി. നികുതി ഘടന,മൂല്യ നിർണ്ണയം, പരിവർത്തനം, ഇൻപുട്ട്‌ ടാക്സ്‌ ക്രെഡിറ്റ്‌, ഇൻവോയിസ്‌,പണം നൽകൽ, പണം മടക്കി നൽകൽ, രജിസ്ട്രേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾക്കാണ്‌ അനുമതി നൽകിയത്‌. ജിഎസ്ടി നടപ്പാക്കുന്നതോടെ അവശ്യ സാധനങ്ങളുടെ വിലകുറയുകയും സേവനങ്ങളുടെ ചെലവ്‌ വർധിക്കുകയും ചെയ്യുമെന്ന്‌ യോഗത്തിൽ പങ്കെടുത്ത കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.

  Categories:
view more articles

About Article Author