Saturday
26 May 2018

ചലച്ചിത്ര ലോകത്തെ പുത്തൻ വിശേഷങ്ങൾ

By: Web Desk | Sunday 2 July 2017 4:45 AM IST

ലഡ്ഡു
ഹ്യൂമറിന്‌ പ്രാധാന്യം നൽകി അരുൺ ജോർജ്ജ്‌ കെ ഡേവിഡും സാഗർ സത്യനും അണിയിച്ചൊരുക്കുന്ന ചിത്രമാണ്‌ ലഡ്ഡു. സാജു നവോദയ, വിജോ വിജയകുമാർ, ദിലീഷ്‌ പോത്തൻ, ഷറഫുദ്ദീൻ, സുർജിത്ത്‌ ഗോപിനാഥ്‌, നിഷ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കൾ.ബാനർ മിനി സ്റ്റുഡിയോ വണ്ടർബാർ സ്റ്റുഡിയോ, നിർമ്മാണം വിനോദ്‌, സംവിധാനം അരുൺ ജോർജ്ജ്‌ കെ. ഡേവിസ്‌, രചന സാഗർ സത്യൻ, ക്യാമറ ഗൗതം ശങ്കർ, സംഗീതം രാജേഷ്‌ മുരുകേശൻ, എഡിറ്റിംഗ്‌ ലാൽ കൃഷ്ണ, സൗണ്ട്‌ ഡിസൈൻ വിഷ്ണു ഗോവിന്ദ്‌, ശ്രീശങ്കർ പ്രൊഡക്്ഷൻ കൺട്രോളർ, ദീപക്‌ പരമേശ്വരൻ, ഗാനരചന ശബരീഷ്‌ വർമ്മ, ചമയം അർഷാദ്‌ വർക്കല, വസ്ത്രം സ്റ്റെഫി സേവ്യർ, കല സുഭാഷ്‌ കരുൺ, ലൈൻ പ്രൊഡ്യൂസർ സുകുമാർ തെക്കേപ്പാട്ട്‌, കൊറിയോഗ്രാഫി ഇംത്യാസ്‌ അബൂബക്കർ, അസോസിയേറ്റ്‌ ഡയറക്ടർ പ്രണീഷ്‌, സഹസംവിധാനം അർജുൻ അജയ്‌, അമൃത, അഖിൽ, ബിജോൺ കെ. വിനോദ്‌, പ്രതീഷ്‌ രെമ, സ്മിനിൻ സെബാസ്റ്റിയൻ, നിഥിൻ പട്ടാമ്പി, സെക്കന്റ്‌ യൂണിറ്റ്‌ ഡയറക്ടർ ശിവപ്രസാദ്‌, ക്യാമറ അസോസിയേറ്റ്‌ സിജോയ്‌ ജോയ്‌, സെക്കന്റ്‌ യൂണിറ്റ്‌ ക്യാമറ ഷൈസ്‌ പൗലോസ്‌, ക്യാമറ അസിസ്റ്റന്റ്‌ സോൺ പോൾ, ആൽബിൻ ആന്റോ, ആർട്ട്‌ അസി. അജി, സ്റ്റാൻലി, സേവ്യർ, ശ്രീനാഥ്‌, ഫവസ്‌, സ്പോട്ട്‌ എഡിറ്റർ ആനന്ദ്‌, മെയ്ക്കിംഗ്‌ വീഡിയോ കിരൺ സന്തോഷ്‌, പ്രഭാകർ, സ്റ്റിൽസ്‌ ശ്രീനാഥ്‌, പി ആർ ഒ എ എസ്‌ ദിനേശ്‌.


ഞാവൽപ്പഴം’
ഇന്ത്യൻ സൂപ്പർ ലീഗിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗ്‌ തയ്യാറാക്കിയതിലൂടെ ശ്രദ്ധേയമായ കൊച്ചി ഷീ മീഡിയാസ്‌ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ്‌ ‘ഞാവൽപ്പഴം. കെ കെ. ഹരിദാസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ എറണാകുളം ബി.റ്റി.എച്ച്‌. ഹോട്ടലിൽ നടന്നു. പ്രശസ്ത സംവിധായകൻ മേജർ രവി ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. രചന – ഷാൻ കീച്ചേരി, ക്യാമറ – ഷെട്ടി മണി, ഗാനരചന, സംഗീതം – ശരത്‌ മോഹൻ, കൊ-പ്രൊഡ്യൂസർ – രഞ്ജിത്ത്‌ ചെറുമഠം, എഡിറ്റർ – പീറ്റർ സാജൻ, പശ്ചാത്തല സംഗീതം – പ്രശാന്ത്‌ നിട്ടൂർ, ആലാപനം – രഞ്ജിനി ജോസ്‌, ശ്വേതാ മോഹൻ, മധു ബാലകൃഷ്ണൻ, കെ.എസ്‌. ഹരിശങ്കർ, നൃത്തം – ഷാജേഷ്‌ പള്ളുരുത്തി, കല – പ്രമോദ്‌ കൈനകരി, കോസ്റ്റ്യൂമർ – അസ്സീസ്‌ പാലക്കാട്‌, ചീഫ്‌ അസ്സോസിയേറ്റ്‌ ഡയറക്ടർ – ജിജേഷ്‌ വിജയൻ. അസോസിയേറ്റ്‌ ഡയറക്ടേഴ്സ്‌ – ബോബൻ ഗോവിന്ദൻ, അനൂപ്‌ മാധവ്‌, ബിനു ജോർജ്ജ്‌, സജിത്ത്‌ പനങ്ങാട്‌ പി.ആർ.ഒ. – അയ്മനം സാജൻ, . കൃഷ്ണ, ഷാർഫിൻ സെബാസ്റ്റ്യൻ, ഹെയിൽന എൽസ്‌, ആത്മീക മനീക്‌, നന്ദന ഉമേഷ്‌, സുധീർ കരമന, പാഷാണം ഷാജി, ആൽവിൻ അന്തോണിയൊ, മണികണ്ഠൻ ആചാരി, സന്തോഷ്‌ കീഴാറ്റൂർ, സ്ഫടികം ജോർജ്ജ്‌, ടോണി, കലാശാല ബാബു, ഹരീഷ്‌ പേരാടി, ഹരീഷ്‌ കണാരൻ, രാജീവ്‌ കളമശേരി, അഞ്ജലി നായർ, മഞ്ജു സുനി, ലിദിയ, എന്നിവർ വേഷമിടുന്നു. ജൂലൈ 7 ന്‌ ചിത്രീകരണം എറണാകുളം, വെള്ളൂർ എന്നിവിടങ്ങളിലായി ആരംഭിക്കും.


ക്വാറി
റിയൽ എസ്റ്റേറ്റ്‌ മേഖലകളിലെ ആരും പറയാത്ത കുടിപ്പകയുടെ കഥ അവതരിപ്പിക്കുകയാണ്‌ ‘ക്വാറി’ എന്ന ചിത്രം. നിരവധി ആഡ്‌ ഫിലിമുകളിലൂടെയും, ഷോർട്ട്‌ മൂവികളിലൂടെയും ശ്രദ്ധേയനായ പ്രശസ്ത ചിത്രകാരനും, ക്യാമറാമാനുമായ ഗജേന്ദ്രൻ വാവാസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. പ്യൂവർ സിനിമയുടെ ബാനറിൽ കെ. പി. പിള്ള, സുഭാഷ്‌ മണിമംഗലം എന്നിവരാണ്‌ നിർമ്മാണം.
‘ഓർമ്മകളിൽ ഒരു മഞ്ഞുകാലം’ എന്ന ചിത്രത്തിലെ നായകനായ റെനിൽകുമാർ, സുദർശനൻ, കന്നട നായിക ദിവ്യ ഷെട്ടിയാർ, നിതീഷ്‌ ഇരിട്ടി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
റിയൽ എസ്റ്റേറ്റ്‌ രംഗത്തെ മുടിചൂടാ മന്നനാണ്‌ അലക്സാണ്ടർ (സുദർശൻ), അവിവാഹിതനാണ്‌ അലക്സാണ്ടർ. ആഡംബരങ്ങളുടെ അത്യുന്നതങ്ങളിൽ വിരാജിക്കു മ്പോഴും അയാൾ, അവിവാഹിതനായി തുടർന്നതിന്‌ പിന്നിൽ ചില കഥകൾ ഉണ്ടായിരുന്നു. ഞെട്ടിക്കുന്ന ചില കഥകൾ! ഈ കഥ വ്യത്യസ്തമായ അവതരണ ഭംഗിയോടെ അവതരിപ്പിക്കു കയാണ്‌ സംവിധായകൻ ഗജേന്ദ്രൻ വാവാസ്‌.
അലക്സാണ്ടറിന്റെ ഒരേയൊരു ഷോദരിയായിരുന്നു ജാൻസി. അലക്സാണ്ടറിന്‌ സ്നേഹിക്കാനും, അലക്സണ്ടറെ സ്നേഹിക്കാനും ഭൂമിയിൽ അവശേഷിക്കുന്ന ഒരേയൊരു രക്തബന്ധം. ദൈവത്തിന്‌ തുല്യമായി അയാൾ ജാൻസിയെ സ്നേഹിച്ചു. ഇവരുടെ ഈ സ്നേഹ സാമ്രാജ്യത്തിലേക്ക്‌ അപ്രതീക്ഷിതമായി ഒരതിഥി കടന്നുവന്നു. അതിഥി, ആതിഥേയൻ ആകാൻ ശ്രമിച്ചപ്പോൾ, അലക്സാണ്ടറിന്‌ പലതും ചെയ്യേണ്ടിവന്നു. അത്‌ അയാളെ എത്തിച്ചത്‌ അഴിയാത്ത കുരുക്കുകളിലേക്കും. ഇതിനെല്ലാം ദൃക്സാക്ഷിയായി ജാൻസി എന്ന പെൺകുട്ടിയും. ജാൻസിയുടെ കണക്കുകൂട്ടലും ഒരിക്കൽ പിഴച്ചു. അതോടെ, അലക്സാണ്ടറിന്റെ ജീവിതം ചെന്നെത്തിയത്‌ ആരും പ്രതീക്ഷിക്കാത്തവഴിത്തിരിവുകളിൽ. ‘ക്വാറി’ പറയുന്നത്‌ ആ കഥയാണ്‌. അത്യന്തം ആകാംക്ഷ നിറഞ്ഞ ഒരു കഥ. കരിങ്കല്ലിനേക്കാൾ കഠിനഹൃദയരായ കുറേ മനുഷ്യരുടെ കഥ.
ക്വാറിയിലെ സ്ഫോടനങ്ങളിൽ ചിതറിത്തെറിച്ചത്‌ അനേകം ജീവിതങ്ങളായിരുന്നു. അത്യന്തം സസ്പെൻസ്‌ ത്രില്ലറായ ഈ ചിത്രം ക്വാറിയിലെ ജീവിതങ്ങളുടെ നേർക്കാഴ്ചകളാണ്‌. രമേശായി നിതീഷ്‌ ഇരിട്ടിയും, ജാൻസിയായി ലക്ഷ്യാ ലക്ഷ്മണും, പൂർണ്ണാവർമ്മയായി ദിവ്യാ ഷെട്ടിയാറും അഭിനയിക്കുന്നു.
പ്യൂവർ സിനിമയുടെ ബാനറിൽ കെ. പി. പിള്ള, സുഭാഷ്‌ മണിമംഗലം എന്നിവർ നിർമ്മിക്കുന്ന ‘ക്വാറി’ ഗജേന്ദ്രൻ വാവാസ്‌ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – സതീഷ്‌ മുതുകുളം, ക്യാമറ – ജോഷ്വാ റെണാൾഡ്‌, ഗാനങ്ങൾ – വയലാർ ശരത്ചന്ദ്രവർമ്മ, റാണാ സി. മഥൻ, സംഗീതം – ആലപ്പി ഋഷികേശ്‌, പശ്ചാത്തല സംഗീതം – ജി. എസ്‌. രോഹിത്‌ റോഷൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിനു വർക്കല, മാനേജർ – അലക്സ്‌ പാരിപ്പള്ളി, മേക്കപ്പ്‌ – സുനിൽ വയനാട്‌, അസോസിയേറ്റ്‌ ഡയറക്ടർ – മനോജ്‌ കോതമംഗലം, സ്റ്റിൽ – സദൻ ടോഷ്‌, പി. ആർ. ഒ. – അയ്മനം സാജൻ.
സുദർശൻ, നിതീഷ്‌ ഇരിട്ടി, റെനിൽ കുമാർ, ആയില്യൻ, ലക്ഷ്യലക്ഷ്മൺ, ദിവ്യാഷെട്ടിയാർ, തോമസ്‌ പേട്ട, രാംദാസ്‌ ശിവ, നിസാം, ഷാജി കിങ്ങിണി, കണ്ണൂർ തമ്പാൻ, അജിത്ത്‌ ഇടപ്പള്ളി, സദൻ ടോപ്പ്‌, ജോസി എടത്വ, ശരത്കുമാർ, സ്രാവൻ ബിജു, ശശി ബ്രഹ്മവിരാട്‌, ബിബിൻ സേവ്യർ, വീണ ജി. നായർ, ജാസ്മിൻ ഹണി, രോഹിണി കൃഷ്ണ, ആശാ ശ്രീക്കുട്ടി, മണികർണ്ണിക, ആതിര, പൂജിത, സൗമ്യ, മാസ്റ്റർ അരവിന്ദ്‌ എന്നിവർ അഭിനയിക്കുന്നു.


പിള്ളേഴ്സ്‌’
കുട്ടികളുടെ കുസൃതികളും, തട്ട്‌ പൊളിപ്പൻ പാട്ടുകളുമായി ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ‘പിള്ളേഴ്സ്‌’ എന്നു പേരിട്ട ഈ ചിത്രം നവാഗത സംവിധായക നായ ജിനാസ്‌ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു. വൺലൈൻ ഫിലിംസിന്റെ ബാനറിൽ അലീക്ക, ജിനാസ്‌ എന്നിവർ ചേർന്ന്‌ ചിത്രം നിർമ്മിക്കുന്നു. കോഴിക്കോടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.
പാവപ്പെട്ടവന്റേയും, സമ്പന്നന്റേയും കുട്ടികൾ തമ്മിലുള്ള അന്തരം ചർച്ചചെയ്യുന്ന ചിത്രം, അവരുടെ സൗഹൃദവും, പ്രണയവും അവതരിപ്പിക്കുന്നു. അന്യം സംഭവിക്കുന്ന കുട്ടികളുടെ കളികളും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജയരാജിന്റെ ‘ക്യാമൽ സഫാരി’ യിലെ നായകൻ ഹാഷീം ഹുസൈൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മാസ്റ്റർ ആകാശ്‌, അഫ്സൽ, അരുണിമ, സുരഭി തുടങ്ങീ കുട്ടികളും പ്രധാന വേഷത്തിലെത്തുന്നു.
ഒരു വെക്കേഷൻകാലം, നാട്ടിലെ സ്കൂളിൽ മാഷ്‌ ശുചിത്വത്തെക്കുറിച്ച്‌ ക്ലാസ്‌ എടുക്കുന്നു. ശംഭു (ആകാശ്‌) ദീപു (അഫ്സൽ) എന്നിവർ ക്ലാസിൽ ഉണ്ട്‌. ദരിദ്രബാലനായ ശംഭു മുഷിഞ്ഞ വസ്ത്രമുടുത്താണ്‌ സ്കൂളിലെത്തിയത്‌. അധ്യാപകനും, മറ്റു കുട്ടികൾക്കും അതിൽ വിഷമമുണ്ടായിരുന്നു. അടുത്ത ദിവസം ശംഭു സ്കൂളിൽ എത്തിയപ്പോൾ അധ്യാപകൻ ശംഭുവിന്‌ നല്ല വസ്ത്രങ്ങൾ വാങ്ങിക്കൊടുത്തു. അന്ന്‌ ശംഭുവിന്റെ ബർത്ത്ഡേ ആയിരുന്നു. അത്‌ എല്ലാവരും ആഘോഷിച്ചു.
ശംഭു നല്ല വസ്ത്രമുടുത്തു നടന്നപ്പോൾ അവനെ ശ്രദ്ധിക്കാൻ ആളുകൾ ഉണ്ടായി. ദിവ്യാ കൃഷ്ണൻ (അരുണിമ) എന്ന കുട്ടി അവനെ പ്രണയിക്കാനും തയ്യാറായി. ആ പ്രണയം ഗ്രാമം ചർച്ച ചെയ്യുകയും ചെയ്തു. ഈ സമയത്താണ്‌ ആ ഗ്രാമത്തിലേക്ക്‌ റോഷൻ (ഹാഷിം ഹുസൈൻ) എന്ന യുവ സംവിധായകൻ എത്തിയത്‌. കുട്ടികളെ കുറിച്ചുള്ള സിനിമ ചെയ്യാനാണ്‌ റോഷൻ എത്തിയത്‌. ശംഭു, ദീപു എന്നീ കുട്ടികളുമായി സൗഹൃദത്തിലായ റോഷൻ അവരുടെ കഥ തന്നെ സിനിമയാക്കാൻ തീരുമാനിച്ചു. അതിനിടയിലാണ്‌ തട്ടിപ്പുകളികളുമായി നടക്കുന്ന അഭിലാഷ്‌ എന്ന കുട്ടിയെ എല്ലാവരും പരിചയപ്പെടുന്നത്‌. അതോടെ ഞെട്ടിക്കുന്ന ചില സംഭവങ്ങളിലാണ്‌ റോഷനും, കൂട്ടുകാരും വന്നു പെട്ടത്‌!
പുതിയൊരു അവതരണഭംഗിയോടെ അവതരിപ്പിക്കുന്ന ‘പിള്ളേഴ്സ്‌’ ഉടൻ തിയേറ്ററി ലെത്തും.
വൺലൈൻ ഫിലിംസിന്റെ ബാനറിൽ അലീക്ക, ജിനാസ്‌ എന്നിവർ നിർമ്മിക്കുന്ന ‘പിള്ളേഴ്സ്‌’ ജിനാസ്‌ രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ഗാനങ്ങൾ – ജെ. ഉണ്ണികൃഷ്ണ പിള്ള, വിജയശ്രീ, സംഗീതം – അഖിൽ, ആലാപനം – റിനു റസാഖ്‌, അരുൺ, സിതേഷ്‌, അഭിഷേക്‌, ക്യാമറ – രതീഷ്‌ ഒമാനൂർ, എഡിറ്റിംഗ്‌ – ലാലു കെ. കെ. വീട്ടിൽ, പശ്ചാത്തല സംഗീതം – സുമേഷ്‌ പരമേശ്വർ, കല – ജിജോ ചെറുവോടൻ, മേക്കപ്പ്‌ – നീന പയ്യാനക്കൾ, പോസ്റ്റർ ഡിസൈനർ – രതീഷ്‌, സ്റ്റിൽ – മനൂപ്‌, പി.ആർ.ഒ. – അയ്മനം സാജൻ, സ്റ്റുഡിയോ – ചിത്രാഞ്ജലി.
ഹാഷീം ഹുസൈൻ (ക്യാമൽ സഫാരി), മാസ്റ്റർ ആകാശ്‌, മാസ്റ്റർ അഫ്സൽ, അരുണിമ, സുരഭി, അനാമിക, റമിൽ കൃഷ്ണ, ധനൂപ്‌, ബറോസ്‌, സനൂഷ്‌, സലിം, ജാക്കി, അഭിലാഷ്‌, ബിന്ദു, മോൻസി എന്നിവർ അഭിനയിക്കുന്നു.