ചലച്ചിത്ര ലോകത്തെ പുത്തൻ വിശേഷങ്ങൾ

ചലച്ചിത്ര ലോകത്തെ പുത്തൻ വിശേഷങ്ങൾ
April 16 04:50 2017

താങ്ക്യു വെരിമച്ച്‌
ചാക്ലേറ്റ്‌ ഫിലിംസിന്റെ ബാനറിൽ സജിൻലാൽ സംവിധാനവും ആർഅജിത്‌ രചനയും നിർവ്വഹിച്ച ‘താങ്ക്യു വെരിമച്ചിന്റെ ടീസർ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ്‌ ജി സുരേഷ്കുമാറും ഓഡിയോ പ്രശസ്ത സംഗീതജ്ഞ അരുന്ധതിയും നിർവ്വഹിച്ചു. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷിബു ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു.
ജി.സുരേഷ്‌ കുമാർ, അരുന്ധതി, ഷിബു ഗംഗാധരൻ, സജിൻലാൽ, ചിത്രത്തിന്റെ സംഗീത സംവിധായകൻ റെജു ജോസഫ്‌, എക്സി.പ്രൊഡ്യൂസർ-ഷിബു തോമസ്‌, കുപ്പിവളയുടെ സംവിധായകൻ സുരേഷ്പിള്ള, പി.ആർ.ഓ-അജയ്‌ തുണ്ടത്തിൽ എന്നിവർ സംസാരിച്ചു.
ഗാനരചന-പി.ഇ.ഉഷ, ആലാപനം-മൃദുല വാരിയർ, ദുർഗ്ഗാ വിശ്വനാഥ്‌, റെജു ജോസഫ്‌, രാധികാ സേതുനാഥ്‌.
ലെന, മുകുന്ദൻ, ബാബു നമ്പൂതിരി, അരുൺ സിദ്ധാർത്ഥൻ, ഗൗരികൃഷ്ണ, വി.കെ.ബൈജു, ദിനേശ്‌ പണിക്കർ, കല്യാണി, കലാശാല ബാബു, ടോണി, അശ്വിൻ ആർ.അജിത്ത്‌, മാസ്റ്റർ ശബരീകൃഷ്ണ എന്നിവരഭിനയിക്കുന്നു.
ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
അയാൾ ശശി
ഐ.എഫ്‌.എഫ്‌.കീയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ അസ്തമയംവരെ എന്ന ചിത്രത്തിനുശേഷം സജിൻ ബാബു കഥ, തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ അയാൾ ശശി.
പിക്സ്‌ എൻ ടെയിൽസിന്റെ ബാനറിൽ കാമറാമാൻ പി. സുകുമാർ, സുധീഷ്‌ പിള്ള എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനന്തപുരിയിൽ താമസിക്കുന്ന ശശി അറിയപ്പെടുന്ന ചിത്രകാരനാണ്‌. സവർണനാണ്‌. തികഞ്ഞ മദ്യപാനിയാണ്‌. സൗഹൃദം ഏറെയുള്ള വ്യക്തിയാണ്‌. പേരും പ്രശസ്തിയും നേടാൻ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന ആളാണ്‌.
ശശി തന്റെ ഓർമകളെ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചറിയുന്ന ചില യാഥാർഥ്യങ്ങളാണ്‌ ആക്ഷേപ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ അയാൾ ശശി എന്ന ചിത്രത്തിൽ സജിൻ ബാബു ദൃശ്യവത്കരിക്കുന്തന്‌.
ഒടുവിൽ കാട്ടിലും പ്രകൃതിയിലും മാത്രം സമത്വം കാണുന്ന ശശിയിലൂടെ ഈ ചിത്രം ചുറ്റുപാടുകളുമുള്ള സകല മേഖലകളിലേക്കും ആക്ഷേപത്തിൻറെ സൂചിമുന രസകരമായി എറിയുന്നുണ്ട്‌.
എസ്‌.പി ശ്രീകുമാർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, രാജേഷ്‌ ശർമ്മ എന്നിവർക്കൊപ്പം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയരായ അനിൽ നെടുമങ്ങാട്‌, ദിവ്യാ ഗോപിനാഥ്‌ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ശ്രീനിവാസൻറെ അസാധാരണമായ അഭിനയമായിരിക്കും ഈ ചിത്രത്തിൻറെ പ്രത്യേകത. ശശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ 12 കിലോ ഭാരം കുറച്ചും പ്രതിഫലം വാങ്ങാതെയുമാണ്‌ ശ്രീനിവാസൻ ഈ ചിത്രത്തിൽ അഭിനയിച്ചത്‌.
തങ്കരഥം
ട്രിച്ചി ഗ്രാമത്തിലെ മനുഷ്യസ്നേഹിയായ ടെമ്പോ ഡ്രൈവറുടെ കഥ പറയുകയാണ്‌ ‘തങ്കരഥം’ എന്ന തമിഴ്ചിത്രം. എൻ.റ്റി.സി. മീഡിയയും, വികെയർ പ്രൊഡക്ഷൻസിനും വേണ്ടി വർഗീസ്‌ നിർമ്മിച്ച ‘തങ്കരഥം’ ബാലമുരുകൻ സംവിധാനം ചെയ്യുന്നു. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ – ബിനുറാം, ക്യാമറ – ജാക്കോബ്‌ രത്തിനരാജ്‌, സംഗീതം – ടോണി ബ്രിട്ടോ, എഡിറ്റർ – സുരേഷ്‌ യു.ആർഎസ്‌., പിആർഒ. – അയ്മനം സാജൻ.
എം.ആർ.എഫ്‌., മലബാർ ഗോൾഡ്‌, ക്ലോസപ്പ്‌ തുടങ്ങീ മുന്നൂറോളം പരസ്യ ചിത്രങ്ങളിൽ തിളങ്ങിയ വെട്രി,’എനുക്കുൾ ഒരുവൻ’, സ്ട്രോബറി’ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം നായകനാകുന്ന ഈ ചിത്രത്തിൽ, അതിഥികൃഷ്ണ, നാൻകടവുൾ രാജേന്ദ്രൻ, ആടുകളം നരേൻ, ലോല്ലുസഭ സ്വാമിനാഥൻ, സൗന്ദരരാജ എന്നിവരും അഭിനയിക്കുന്നു. ചെന്നൈയിൽ ചിത്രീകരണം പൂർത്തിയായ ‘തങ്കരഥം’ ഉടൻ തിയേറ്ററിൽ എത്തും.

  Categories:
view more articles

About Article Author