Saturday
16 Dec 2017

 ഉണ്ണി മുകുന്ദൻ നേത്രദാന സമ്മതപത്രം നല്കി

By: Web Desk | Tuesday 5 December 2017 7:12 PM IST

കൊച്ചി : ഉണ്ണി മുകുന്ദൻ്റെ നേത്യത്വത്തിൽ ടീം”ചാണക്യതന്ത്രം ” നടത്തിയ നേത്ര ദാന ക്യാമ്പ് സമൂഹത്തിന് മാത്യകയായി. ഉണ്ണിയെ കൂടാതെ സംവിധായകൻ കണ്ണൻ താമരക്കുളം, പ്രൊഡ്യൂസർ മുഹമ്മദ് ഫൈസൽ തുടങ്ങി സിനിമയിലെ നൂറോളം അണിയറ പ്രവർത്തകരും  കണ്ണുകൾ ദാനം ചെയ്യുന്ന സമ്മതപത്രത്തിൽ ഒപ്പു വച്ചു. മലയാള സിനിമയിൽ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം. നേത്ര ദാന സമ്മതപത്രം  ആശുപത്രി അധികൃതർക്ക് കൈമാറി.

ചാണക്യതന്ത്രം സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം , സംവിധായകൻ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത്    ദിനേശ് പള്ളത്ത്, നടൻ നിയാസ്, പ്രൊഡ്യൂസർ അരുൺ നാരായണൻ എന്നിവരെ കൂടാതെ സിനിമയുടെ അണിയറപ്രവർത്തകരും ഉണ്ണിമുകുന്ദൻ ഫാൻസ്‌അംഗങ്ങളും  ചടങ്ങിൽ പങ്കെടുത്തു.

ശത്രുപക്ഷത്തെ ചടുലവേഗതയില്‍നിലംപരിശാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ‘ചാണക്യതന്ത്രം’ എന്ന ആക്ഷന്‍ത്രില്ലറില്‍ ഉണ്ണിമുകുന്ദനനെത്തുന്നത്. ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം കണ്ണന്‍താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ചാണക്യതന്ത്രം’. ഉണ്ണിമുകുന്ദനൊപ്പം പ്രാധാന്യമുളള വേഷത്തില്‍നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ചിത്രത്തിലുണ്ട്.

തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴിമാറിയെത്തി വിജയം കൊയ്ത കണ്ണന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ആടുപുലിയാട്ട’ത്തിന്‍റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനു തിരക്കഥയൊരുക്കുന്നത്.

ശിവദാ , ശ്രുതി രാമചന്ദ്രൻ സായ്കുമാര്‍, സമ്പത്ത്, ജയന്‍ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ബോള്‍ഗാട്ടി, സോഹന്‍സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍,നിയാസ് ,  തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്. മിറാക്കിള്‍പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍മുഹമ്മദ് ഫൈസല്‍ചിത്രം നിര്‍മ്മിക്കുന്നു.