ചാമ്പ്യൻ ശ്രീകാന്ത്‌

ചാമ്പ്യൻ ശ്രീകാന്ത്‌
June 19 04:45 2017

ജക്കാർത്ത: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്‌ ഇന്തോനേഷ്യൻ സൂപ്പർ സീരീസ്‌ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി. ഫൈനലിൽ ജപ്പാൻ താരം കസുമസ സകായിയെ പരാജയപ്പെടുത്തി ശ്രീകാന്ത്‌ കിരീടം സ്വന്തമാക്കി. ഇന്തോനേഷ്യൻ സൂപ്പർ സീരീസ്‌ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്‌ ശ്രീകാന്ത്‌.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്കോർ: 21-11, 21-19.
നേരത്തെ ചൈന ഓപ്പണും ഇന്ത്യൻ ഓപ്പണും ശ്രീകാന്ത്‌ സ്വന്തമാക്കിയിരുന്നു.
ആദ്യ സെറ്റ്‌ ആദ്യ ഗെയിമിൽ 33ന്‌ തുല്യത പാലിച്ചതിന്‌ ശേഷം ശ്രീകാന്ത്‌ തുടർച്ചയായി ലീഡെടുത്തു ശ്രീകാന്ത്‌ ജയിച്ചുകയറുകയായിരുന്നു. രണ്ടാം സെറ്റിൽ ജപ്പാൻ താരം മത്സരത്തിലേക്ക്‌ തിരിച്ചുവന്നു. ലോകറാങ്കിംഗിൽ 47 ാ‍ം സ്ഥാനത്തുള്ള കസുമസ 11-6 ന്‌ ലീഡെടുത്തു. എന്നാൽ അവിടുന്നങ്ങോട്ട്‌ പൊരുതിക്കയറിയ ഇന്ത്യയുടെ ശ്രീ 19-19 ന്‌ കസുമസയെ പിടിച്ചു. ജപ്പാൻ താരത്തിന്‌ ഒരവസരംപോലും നൽകാതെ രണ്ടു പോയിൻറുകൾകൂടി നേടി ശ്രീകാന്ത്‌ കിരീടം സ്വന്തമാക്കി.
ശ്രീകാന്തിന്റെ മൂന്നാം സൂപ്പർ സീരിസ്‌ കിരീടമാണിത്‌. 2014 ൽ ചൈന ഓപ്പൺ സൂപ്പർ സീരിസിലും 2015 ൽ ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസിലും ശ്രീകാന്ത്‌ ചാമ്പ്യനായിരുന്നു. ടൂർണ്ണമെന്റിൽ മികച്ച ഫോമിലായിരുന്ന ശ്രീകാന്ത്‌ ലോക ഒന്നാം നമ്പർ താരം സൻ വാൻഹുവിനെ തോൽപ്പിച്ചാണ്‌ ഫൈനലിന്‌ അർഹത നേടിയത്‌.

  Categories:
view more articles

About Article Author