Thursday
19 Jul 2018

ചിത്രയെ ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പ്‌ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

By: Web Desk | Friday 28 July 2017 6:57 PM IST

കൊച്ചി:  യുവ മലയാളി അത്‌ലറ്റ് പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ദേശീയ അത്‌ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരിനുമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 1500 മീറ്റർ ഓട്ടത്തിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം കഴിഞ്ഞദിവസം ന്യൂഡൽഹിയിൽനിന്ന് പുറപ്പെടുകയും പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്‍റെ അന്തിമ പട്ടിക അത്‌ലറ്റിക് ഫെഡറേഷനു കൈമാറുകയും ചെയ്തിരുന്നു. ഇതിനാൽതന്നെ ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും ഓഗസ്റ്റ് ആറിന് തുടങ്ങുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് കഴിയുമോ എന്ന് ഉറപ്പില്ല.