ചുംബിക്കുന്നത്‌ പുകവലിയേക്കാൾ ഹാനികരം

ചുംബിക്കുന്നത്‌ പുകവലിയേക്കാൾ ഹാനികരം
July 31 05:00 2015

ന്യൂഡൽഹി: ചുംബിക്കുന്നത്‌ പുക വലിക്കുന്നതിനേക്കാൾ ഹാനികരമാണെന്ന്‌ റിപ്പോർട്ട്‌. ലിപ്‌ ലോക്‌ ചെയ്യുന്നതിലൂടെ തലയിലും കഴുത്തിലും കാൻസർ ബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. മെയിൽ ഓൺലൈൻ എന്ന വെബ്സൈറ്റാണ്‌ റിപ്പോർട്ട്‌ പുറത്ത്‌ വിട്ടിരിക്കുന്നത്‌.
ചുംബനത്തിലൂടെ പടരുന്ന ഹ്യൂമൻ പാപിലോമ വൈറസ്‌ (എച്ച്പിവി) ആണ്‌ മനുഷ്യരിൽ അസുഖമുണ്ടാക്കുന്നത്‌. ഓറൽ സെക്സിലൂടെയും ഫ്രഞ്ച്‌ കിസിങ്ങിലൂടെയുമാണ്‌ ഓറൽ എച്ച്പിവി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്‌ പകരുന്നത്‌. കണ്ഠനാളത്തിൽ എച്ച്പിവി ബാധിച്ച വ്യക്തിക്ക്‌ കാൻസർ ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ ഇരുന്നൂറ്റിയമ്പത്‌ മടങ്ങ്‌ അധികമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനെ ബാധിക്കുന്ന ഇത്തരം കാൻസർ പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകാൻ സാധ്യതയുണ്ട്‌.
ഈ വൈറസിന്റെ നൂറോളം തരം ഉണ്ടെന്നും എന്നാൽ അവയിൽ എട്ട്‌ തരത്തിലുള്ളവയാണ്‌ കൂടുതൽ അപകടകാരികളെന്നും ആസ്ട്രേലിയൻ ഹെഡ്‌ ആൻഡ്‌ നെക്ക്‌ സർജൻ ഡോ. മഹിബാൻ തോമസ്‌ പറഞ്ഞു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവർക്ക്‌ പോലും എച്ച്പിവി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവ പങ്കാളികൾ എത്ര തവണ ഫ്രഞ്ച്‌ കിസിങ്ങിൽ ഏർപ്പെടുന്നു എന്നതിനെ അനുസരിച്ചിരിക്കുമെന്നും തോമസ്‌ വെളിപ്പെടുത്തി.

  Categories:
view more articles

About Article Author