Monday
23 Apr 2018

ചോദ്യം സ്ത്രീസുരക്ഷ; ചില ചോദ്യങ്ങൾ

By: Web Desk | Sunday 25 June 2017 4:45 AM IST

സ്്ത്രീ സുരക്ഷയെക്കുറിച്ച്‌ കൂടുതൽ ചിന്തിക്കുന്ന കാലമാണല്ലൊ, ഇത്‌. ഈ സമയത്ത്‌, സ്ത്രീയുടെ യഥാർത്ഥ അവസ്ഥ തുറന്നു കാണിക്കുകയാണ്‌ ‘ചോദ്യം’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായ ബിജു സുകുമാരൻ. തമ്പുരാൻ കുന്ന്‌ ഫിലിംസിനുവേണ്ടി ഷാജി മോൻ നിർമ്മിക്കുന്ന ‘ചോദ്യ’ത്തിന്റെ ചിത്രീകരണം പാലായിലും പരിസരങ്ങളിലുമായി പൂർത്തിയായി.
ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാറിൽ ബാലചന്ദ്രമേനോനെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ സന്തോഷ്‌ മേവട, നിരവധി ആഡ്‌ ഫിലിമുകളിലൂടെ ശ്രദ്ധേയനായ സുധർശ്ശ്കൃഷ്ണ എന്നിവരാണ്‌ നായകന്മാർ. ശ്രുതി വിശ്വനാഥ്‌ നായികയായി വേഷമിടുന്നു. എല്ലാ മേഖലകളിലും സ്ത്രീകൾ വേട്ടയാടപ്പെടുന്ന കാലമാണിത്‌. ഈ സാമൂഹ്യവിപത്തിനെതിരെ പ്രതികരിക്കുകയാണ്‌ ഈ ചിത്രത്തിലൂടെ’ സംവിധായകൻ ബിജു സുകുമാരൻ പറഞ്ഞു.
ഒരു സംവിധായകന്റേയും, ടി.വി. റിപ്പോർട്ടറിന്റെയും, കഥ പറയുകയാണീ ചിത്രം. ടെലിഫിലിമുകളിലൂടെ ശ്രദ്ധേയനായ ഒരു സംവിധായകൻ (സുധർശ്ശ്കൃഷ്ണ) ആദ്യമായി ഒരു ഫിലിം സംവിധാനം ചെയ്യാൻ ശ്രമം തുടങ്ങി. ഒരു പ്രത്യേക സബ്ജക്ട്‌ ആയതുകൊണ്ട്‌, അതിനുപറ്റിയ നായികയെ വേണ്ടിവന്നു. സംവിധായകൻ നായികയെ തപ്പി നടപ്പുതുടങ്ങി. സുഹൃത്തായ ചാനൽ റിപ്പോർട്ടറോട്‌ (സന്തോഷ്‌ മേവട) പറ്റിയൊരു പുതുമുഖ നായികയെ തപ്പിത്തരാൻ സംവിധായകൻ പറഞ്ഞു. റിപ്പോർട്ടർ തെരുവിൽ ആക്രിപെറുക്കി നടക്കുന്ന പെൺകുട്ടിയുടെ കാര്യം പറഞ്ഞു. സംവിധായകൻ അന്വേഷിച്ചു നടന്ന നായിക അവൾ തന്നെ ആയിരുന്നു. പെൺകുട്ടിയെ ഉടൻ കാണാൻ സംവിധായകൻ തിടുക്കം കൂട്ടി. റിപ്പോർട്ടർ തിരക്കിലായിരുന്നതുകൊണ്ട്‌ പെട്ടെന്ന്‌ കാണാൻ കഴിഞ്ഞില്ല.
തെരുവിൽ തന്നെ ജീവിക്കുന്ന ഒരു വൃദ്ധൻ എടുത്തു വളർത്തിയതാണ്‌ ഈ പെൺകുട്ടിയെ. പതിനാറ്‌ കാരി. ഏഴ്‌ വയസ്സുള്ള ഒരു പെൺകുട്ടിയെയും, വൃദ്ധൻ വളർത്തുന്നുണ്ട്‌. വൃദ്ധനും, വളർത്തുമക്കളും ആക്രി പെറുക്കി വിറ്റാണ്‌ ജീവിച്ചത്‌. ഈ കഥ അറിഞ്ഞ്‌ സംവിധായകൻ പെൺകുട്ടിയെ കാണാൻ യാത്ര തിരിച്ചു. തെരുവിൽ ഒരു പ്രത്യേക സാഹചര്യത്തിൽ, പെൺകുട്ടിയെ സംവിധായകൻ കണ്ടെത്തി! ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച ആയിരുന്നു അത്‌. പിന്നീട്‌ പെൺകുട്ടിയെക്കുറിച്ച്‌ പുതിയ കഥകളായിരുന്നു ലോകം അി‍റഞ്ഞത്‌.
എന്തായിരുന്നു ആ കഥകൾ? സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ദുരന്തങ്ങളായിരുന്നു ഓരോ കഥകളും. ഈ ദുരന്ത കഥകളിലുടെ സഞ്ചരിക്കുകയാണ്‌ ‘ചോദ്യം’ എന്ന ചിത്രം.
തമ്പുരാൻ കുന്ന്‌, ഫിലിംസിനുവേണ്ടി ഷാജി മോൻ നിർമ്മിക്കുന്ന ചോദ്യം’രചന, ക്യാമറ, സംവിധാനം – ബിജു സുകുമാരൻ, എഡിറ്റർ – ബിജു ക്ലാസിക്‌, പശ്ചാത്തല സംഗീതം – പോൾസൺ, കല-ലാൽ പ്രവിത്താനം, മേക്കപ്പ്‌- അനീഷ്‌ യോഹന്നാൻ, കോസ്റ്റ്യൂമർ – അനുപമ, അസോസിയേറ്റ്‌ ഡയറക്ടർ – ജോബി ജോസഫ്‌, രാജേഷ്‌ പൊൻകുന്നം, സ്റ്റിൽ – ലിബിൻ ചന്ദ്രൻ, ഡിസൈനർ- റാസിൻസ്‌, പിആർഒ. – അയ്മനം സാജൻ. സന്തോഷ്‌ മേവട, സുധർശ്ശ്കൃഷ്ണ, കുമാർ ജി. പൊന്നാട്‌, ഷാജി മുഹമ്മ, സന്തോഷ്‌ മണർകാട്‌, സോണി ചങ്ങനാശ്ശേരി, സെബാൻ മുട്ടം, ജോബ്‌, ശ്രുതി വിശ്വനാഥ്‌, ബേബി ആവണി, ബിജു മേവട, അമല എന്നിവർ അഭിനയിക്കുന്നു.


കീ ഫ്രെയിംസിന്‌ വിജയത്തിളക്കം
യു എ ഇ കേന്ദ്രമാക്കി കുട്ടികളുടെ കലാപരമായ ഉന്നമനത്തിനുവേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ രൂപീകരിച്ച കീ ഫ്രെയിംസ്‌ എന്ന കലാ സാംസ്കാരിക പ്രസ്ഥാനം വിജയകരമായ പ്രവർത്തനത്തിന്റെ ഒരു വർഷം പൂർത്തിയാക്കി. കുട്ടികളുടെ സർഗ്ഗവാസന കണ്ടറിഞ്ഞ്‌ അവർക്കുവേണ്ടുന്ന പ്രോത്സാഹനം നൽകാനും വിവിധ മേഖലകളിൽ അവർക്ക്‌ അർഹമായ അംഗീകാരങ്ങൾ നേടിക്കൊടുക്കാനും കീ ഫ്രെയിംസിന്‌ സാധിച്ചിട്ടുണ്ട്‌. കീ ഫ്രെയിംസ്‌ ആദ്യമായി പുറത്തിറക്കിയ സംഗീത ആൽബമാണ്‌ ദിക്ര് പാടിക്കിളി. മുക്കം സാജിതയാണ്‌ ആൽബത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്‌. ലോകത്ത്‌ ആദ്യമായി ഒരു വനിത ഈണം നൽകിയ മാപ്പിളപ്പാട്ട്‌ എന്ന പ്രത്യേകത ഈ ആൽബത്തിനുണ്ട്‌. മുക്കം സാജിതയും ഏഷ്യാനെറ്റ്‌ 2015 ൽ സംപ്രേഷണം ചെയ്ത മെയിലാഞ്ചി എന്ന സംഗീത റിയാലിറ്റി ഷോയിലെ വിജയി ഹംദാ നൗഷാദുമാണ്‌ ഈ ആൽബത്തിൽ പാടിയിട്ടുള്ളത്‌.
കീ ഫ്രെയിംസിലെ കുട്ടികളും രക്ഷാകർത്താക്കളും രംഗത്തും അണിയറയിലും പ്രവർത്തിച്ച ചിത്രശലഭം എന്ന 54 മിനിറ്റ്‌ ദൈർഘ്യമുള്ള ഹോം സിനിമയും ഏറെ ശ്രദ്ധേയമായി. അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ വക്കം ജയലാലും സലിം നൗഷാദും ആണ്‌ അതിനു നേതൃത്വം നൽകിയത്‌.
ലോകത്ത്‌ ആദ്യമായി കുട്ടികൾക്കുവേണ്ടി ഓൺ ലൈൻ റിയാലിറ്റി ഷോ സംഘടിപ്പിച്ച്‌ കീ ഫ്രെയിംസ്‌ ലോക ശ്രദ്ധപിടിച്ചുപറ്റി. വിസ്മയം 2017എന്ന പേരിൽ ദുബായ്‌ ഒയാസിസ്‌ സിലിക്കോൺ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലാണ്‌ വ്യത്യസ്തമായ ഈ ഷോ നടന്നത്‌. വിവിധ രാജ്യങ്ങളിൽ നിന്നും 36 കുട്ടികൾ പങ്കെടുത്തു. സംഗീത സംവിധായകൻ രമേശ്‌ നാരായണൻ, വിശ്വംഭരൻ വെള്ളിക്കുന്ന്‌, സിറാജ്‌ ഷാർജ, രഞ്ജിനി സന്തോഷ്‌, സോഫി തോമസ്‌ എന്നിവരായിരുന്നു ഷോയുടെ വിധി കർത്താക്കൾ. പതിമൂന്ന്‌ കുട്ടികൾ കലാപ്രതിഭ, കലാതിലകം എന്നീ സ്ഥാനങ്ങൾ നേടി. വിധി കർത്താക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. നസീബ്‌ കലാഭവനും സംഘവും അവതരിപ്പിച്ച കോമഡി ഷോയും ഉണ്ടായിരുന്നു.
ആക്ടിംഗ്‌, പ്രസന്റേഷൻ റൗണ്ട്‌, അറബിക്‌ സംഗീത മത്സരം, ഡബ്സ്‌ മാഷ,്‌ പ്രസംഗ മത്സരം, സ്റ്റേജ്‌ ഷോ എന്നിവയിൽ അന്തർദേശീയ തലത്തിൽ കീ ഫ്രെയിംസിലെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്‌. മഴത്തുള്ളികൾ എന്ന ഹോം സിനിമ നിർമാണം, മുല്ലപ്പൂമാല എന്ന മാപ്പിളപ്പാട്ട്‌ മത്സരം, ലിറ്റിൽ ഡയമണ്ട്സ്‌ ഓൺ ലൈൻ റിയാലിറ്റി ഷോ സീസൺ-2 എന്നിവയാണ്‌ കീ ഫ്രെയിംസ്‌ ഇനി സംഘടിപ്പിക്കുന്നതെന്ന്‌ ചെയർമാൻ റാഫി വക്കം അറിയിച്ചു.കുഞ്ഞി നീലേശ്വരം (ഡയറക്ടർ), റഫീഖ്‌ കാക്കടവ്‌