ജ­ന­കീ­യ സർ­ക്കാ­രി­ന്റെ ഒ­ന്നാം വാർ­ഷി­കാ­ഘോ­ഷം ഇ­ന്ന്‌ മു­തൽ ജൂൺ അ­ഞ്ച്‌ വ­രെ

ജ­ന­കീ­യ സർ­ക്കാ­രി­ന്റെ ഒ­ന്നാം വാർ­ഷി­കാ­ഘോ­ഷം ഇ­ന്ന്‌ മു­തൽ ജൂൺ അ­ഞ്ച്‌ വ­രെ
May 20 04:00 2017

തി­രു­വ­ന­ന്ത­പു­രം: എൽ­ഡി­എ­ഫ്‌ സർ­ക്കാ­രി­ന്റെ ഒ­ന്നാം വാർ­ഷി­കാ­ഘോ­ഷ­ങ്ങൾ മേ­യ്‌ 20 മു­തൽ ജൂൺ അ­ഞ്ചു വ­രെ വി­വി­ധ പ­രി­പാ­ടി­ക­ളോ­ടെ സം­സ്ഥാ­ന­മാ­കെ സം­ഘ­ടി­പ്പി­ക്കും.
ആ­ഘോ­ഷ­പ­രി­പാ­ടി­ക­ളു­ടെ ഔ­പ­ചാ­രി­ക ഉ­ദ്‌­ഘാ­ട­നം മേ­യ്‌ 25ന്‌ തി­രു­വ­ന­ന്ത­പു­ര­ത്ത്‌ നി­ശാ­ഗ­ന്ധി ഓ­ഡി­റ്റോ­റി­യ­ത്തിൽ മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ നിർ­വ­ഹി­ക്കു­മെ­ന്ന്‌ സ­ഹ­ക­ര­ണ­ടൂ­റി­സം വ­കു­പ്പ്‌ മ­ന്ത്രി ക­ട­കം­പ­ള്ളി സു­രേ­ന്ദ്രൻ വാർ­ത്താ സ­മ്മേ­ള­ന­ത്തിൽ അ­റി­യി­ച്ചു. വൈ­കി­ട്ട്‌ 5.30ന്‌ ന­ട­ക്കു­ന്ന ച­ട­ങ്ങിൽ റ­വ­ന്യൂ­മ­ന്ത്രി ഇ ച­ന്ദ്ര­ശേ­ഖ­രൻ അ­ധ്യ­ക്ഷ­നാ­കും. മ­ന്ത്രി­മാർ, സാ­മൂ­ഹി­ക, സാം­സ്‌­കാ­രി­ക, രാ­ഷ്ട്രീ­യ രം­ഗ­ത്തെ പ്ര­മു­ഖർ തു­ട­ങ്ങി­യ­വർ അ­തി­ഥി­ക­ളാ­കു­ന്ന ച­ട­ങ്ങിൽ സ്‌­ത്രീ­ക­ളും കു­ട്ടി­ക­ളു­മുൾ­പ്പെ­ടെ വി­വി­ധ മേ­ഖ­ല­ക­ളിൽ­നി­ന്നു­ള്ള പ്ര­മു­ഖർ ആ­യി­രം മൺ­ചെ­രാ­തു­കൾ തെ­ളി­ക്കും. ന­ഗ­ര­കു­ടി­വെ­ള്ള പ­ദ്ധ­തി­യിൽ നെ­യ്യാ­റിൽ­നി­ന്ന്‌ അ­രു­വി­ക്ക­ര വെ­ള്ള­മെ­ത്തി­ക്കാൻ പ്ര­വർ­ത്തി­ച്ച ജീ­വ­ന­ക്കാ­രെ ച­ട­ങ്ങിൽ ആ­ദ­രി­ക്കും. സർ­ക്കാ­രി­ന്റെ ഒ­രു വർ­ഷ­ത്തെ ഭ­ര­ണ­നേ­ട്ട­ങ്ങ­ളിൽ വി­വി­ധ വി­ഭാ­ഗ­ങ്ങ­ളി­ലെ ജീ­വ­ന­ക്കാ­രും തൊ­ഴി­ലാ­ളി­ക­ളും പ­ങ്കാ­ളി­ക­ളാ­ണ്‌. ഇ­വ­രു­ടെ സേ­വ­ന­ങ്ങ­ളെ അം­ഗീ­ക­രി­ക്കു­ന്ന­തി­ന്റെ പ്ര­തീ­ക­മാ­ണീ ആ­ദ­രി­ക്കൽ ച­ട­ങ്ങ്‌. തു­ടർ­ന്ന്‌ ബാ­ല­ഭാ­സ്‌­കർ, മ­ട്ട­ന്നൂർ ശ­ങ്ക­രൻ­കു­ട്ടി, ര­ഞ്‌­ജി­ത്ത്‌ ബാ­രോ­ട്ട്‌, ഫ­സൽ ഖു­റേ­ഷി എ­ന്നി­വർ അ­വ­ത­രി­പ്പി­ക്കു­ന്ന ബി­ഗ്‌ ബാന്റ്‌ അ­ര­ങ്ങേ­റും.
വാർ­ഷി­കാ­ഘോ­ഷ­ങ്ങ­ളു­ടെ സ­മാ­പ­ന ദി­വ­സ­മാ­യ ജൂൺ അ­ഞ്ചി­ന്‌ രാ­വി­ലെ 10ന്‌ ലോ­ക പ­രി­സ്ഥി­തി ദി­ന­ത്തി­ന്റെ ഭാ­ഗ­മാ­യി തി­രു­വ­ന­ന്ത­പു­ര­ത്ത്‌ വൃ­ക്ഷ­ത്തൈ ന­ടീൽ ഗ­വർ­ണർ പി സ­ദാ­ശി­വം ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. അ­ന്നു­ത­ന്നെ രാ­വി­ലെ 10ന്‌ കോ­ഴി­ക്കോ­ട്‌ ന­ട­ക്കാ­വ്‌ സ്‌­കൂ­ളിൽ ന­ട­ക്കു­ന്ന `ന­ന്മ­മ­രം വി­ത­ര­ണം` വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി പ്രൊ­ഫ. സി ര­വീ­ന്ദ്ര­നാ­ഥ്‌ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. വൈ­കി­ട്ട്‌ അ­ഞ്ചി­ന്‌ ക­ണ്ണൂ­രിൽ പാഠ­പു­സ്‌­ത­ക വി­ത­ര­ണോ­ദ്‌­ഘാ­ട­ന­വും അ­ദ്ദേ­ഹം നിർ­വ­ഹി­ക്കും. വൈ­കി­ട്ട്‌ ആ­റു­മ­ണി­ക്ക്‌ കോ­ഴി­ക്കോ­ട്‌ ബീ­ച്ചിൽ സർ­ക്കാ­രി­ന്റെ വാർ­ഷി­കാ­ഘോ­ഷ­ങ്ങ­ളു­ടെ സ­മാ­പ­ന­സ­മ്മേ­ള­നം മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്യും. തു­ടർ­ന്ന്‌, സം­ഗീ­ത­സ­ന്ധ്യ അ­ര­ങ്ങേ­റും.

  Categories:
view more articles

About Article Author