ജപ്പാനിൽ കൗമാരക്കാരൻ അമ്മയെ തലയറുത്ത്‌ കൊലപ്പെടുത്തി

ജപ്പാനിൽ കൗമാരക്കാരൻ അമ്മയെ തലയറുത്ത്‌ കൊലപ്പെടുത്തി
January 01 04:45 2017

ടോക്കിയോ: ജപ്പാനിൽ കൗമാരക്കാരൻ അമ്മയെ ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്കടിച്ച ശേഷം തലയറുത്ത്‌ കൊലപ്പെടുത്തി. പടിഞ്ഞാറൻ ജപ്പാനിലെ ഒക്കിയാമയിൽ കുറാഷിക്കിയിലായിരുന്നു ഈ അതിക്രൂര സംഭവം. പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 1.40 നായിരുന്നു കൊലപാതകം നടന്നത്‌. ഹൈസ്കൂൾ വിദ്യാർഥിയായ കൗമാരക്കാരനാണ്‌ കൊലപാതകം നടത്തിയത്‌.

തലയ്ക്കടിച്ചും ശരീരത്തിൽ നിരവധി തവണ വെട്ടിയുമാണ്‌ കൊലപ്പെടുത്തിയത്‌. പൊലീസ്‌ സ്ഥലത്തെത്തുമ്പോൾ ഉടലും തലയും വേർപ്പെട്ട നിലയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ കൗമാരക്കാരനെ അറസ്റ്റ്‌ ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ്‌ പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

  Categories:
view more articles

About Article Author