ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിനു നേർക്ക്‌ ഭീകരാക്രമണം; 3 പേർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിനു നേർക്ക്‌ ഭീകരാക്രമണം; 3 പേർ കൊല്ലപ്പെട്ടു
January 09 08:00 2017

ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിനു നേർക്ക്‌ നടന്ന ഭീകരാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. അഖ്നൂറിലെ ജനറൽ റിസർവ്‌ എഞ്ചിനീയറിംഗ്‌ ഫോഴ്സിന്റെ ക്യാമ്പിന്‌ നേർക്കാണ് ആക്രമണം ഉണ്ടായത്‌. വെളുപ്പിന് 3 മണിയോടെയാണ് ആക്രമണം ഉണ്ടായത്‌. 3 ഭീകരർ ആണ് സംഘത്തിൽ ഉണ്ടായിരുന്നത്‌. ഗ്രനേഡുകൾ ക്യാമ്പിന് നേർക്ക്‌ എറിഞ്ഞ ശേഷം വെടിവയ്ക്കുകയായിരുന്നു. പ്രദേശം മുഴുവൻ വളഞ്ഞ സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. അതിർത്തിയോട്‌ ചേർന്ന ബട്ടൽ ഏരിയയിലാണ് ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌.

  Categories:
view more articles

About Article Author