ജാദവിന്റെ ദയാഹർജി പാകിസ്ഥാൻ തള്ളി

ജാദവിന്റെ ദയാഹർജി പാകിസ്ഥാൻ തള്ളി
July 17 04:44 2017

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച്‌ പാക്‌ സൈനിക കോടതി വധശിക്ഷയ്ക്ക്‌ വിധിച്ച മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്റെ ദയാഹർജി പാകിസ്ഥാൻ തള്ളി. ജാദവിനെതിരെയുള്ള തെളിവുകൾ സൈനിക മേധാവി ജനറൽ ഖമർ ജാവേജ്‌ ബജ്‌വ പരിശോധിക്കുകയാണെന്നും ഇക്കാര്യത്തിൽ തീരുമാനം പിന്നീട്‌ അറിയിക്കാമെന്നും പാക്‌ സൈന്യം അറിയിച്ചു.
കുൽഭൂഷൻ ജാദവ്‌ പാക്‌ സൈനിക മേധാവി ജനറൽ ഖമർ ജാവേദ്‌ ബജ്‌വക്ക്‌ ദയാഹർജി നൽകിയതായി നേരത്തെ പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യ നിഷേധിച്ചിരുന്നു.
ചാരവൃത്തി ആരോപിച്ച്‌ ഇറാനിൽ നിന്നും പാക്‌ സൈന്യം പിടികൂടിയ കുൽഭൂഷൻ ജാദവിനെ വധശിക്ഷയ്ക്ക്‌ വിധിക്കാൻ സൈനിക കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടർന്ന്‌, കേസിൽ അന്തിമ വിധി പ്രഖ്യാപിക്കും വരെ ശിക്ഷ നടപ്പിലാക്കരുതെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു.

  Categories:
view more articles

About Article Author