ജിഎസ്ടി: സേ­വ­ന നി­കു­തി നി­ര­ക്കു­കൾ തീരു­മാ­നിച്ചു

ജിഎസ്ടി: സേ­വ­ന നി­കു­തി നി­ര­ക്കു­കൾ തീരു­മാ­നിച്ചു
May 20 04:45 2017

ശ്രീ­ന­ഗർ: ജൂ­ലൈ ഒ­ന്ന്‌ മു­തൽ രാ­ജ്യ­ത്ത്‌ ന­ട­പ്പി­ലാ­ക്കു­ന്ന ച­ര­ക്ക്‌ സേ­വ­ന നി­കു­തി­യു­ടെ ഭാ­ഗ­മാ­യി ചു­മ­ത്തേ­ണ്ട സേ­വ­ന നി­കു­തി നി­ര­ക്കു­കൾ സം­ബ­ന്ധി­ച്ച്‌ ജി­എ­സ്ടി കൗൺ­സി­ലിൽ തീ­രു­മാ­ന­മാ­യി. ടെ­ലി­കോം, ഇൻ­ഷ്വ­റൻ­സ്‌, ഹോ­ട്ടൽ, റെ­സ്റ്റോ­റന്റ്‌ എ­ന്നീ മേ­ഖ­ല­ക­ളു­ടെ സേ­വ­ന നി­കു­തി­യിൽ ധാ­ര­ണ­യാ­യ­താ­യി ധ­ന­മ­ന്ത്രി അ­രുൺ ജ­യ്‌­റ്റ്‌­ലി വ്യ­ക്ത­മാ­ക്കി. അ­തേ­സ­മ­യം, വി­ദ്യാ­ഭ്യാ­സ, ആ­രോ­ഗ്യ മേ­ഖ­ല­ക­ളെ ച­ര­ക്ക്‌ സേ­വ­ന നി­കു­തി­യു­ടെ പ­രി­ധി­യിൽ നി­ന്നും ഒ­ഴി­വാ­ക്കി­യി­ട്ടു­ണ്ട്‌.
ടെ­ലി­കോം, ധ­ന­കാ­ര്യ സേ­വ­ന­ങ്ങൾ എ­ന്നി­വ­യ്‌­ക്ക്‌ 18 ശ­ത­മാ­ന­മാ­യി­രി­ക്കും സേ­വ­ന നി­കു­തി. എ­സി റ­സ്റ്റ­റന്റു­കൾ­ക്ക്‌ 18 ശ­ത­മാ­ന­വും, എ­സി ഇ­ല്ലാ­ത്ത­വ­യ്‌­ക്ക്‌ 12 ശ­ത­മാ­ന­വും സേ­വ­ന നി­കു­തി ചു­മ­ത്തും. എ­ക്ക­ണോ­മി വി­ഭാ­ഗ­ത്തി­ലു­ള്ള വി­മാ­ന­യാ­ത്ര ഉൾ­പ്പ­ടെ ഭൂ­രി­ഭാ­ഗം ഗ­താ­ഗ­ത സേ­വ­ന­ങ്ങ­ളും 5 ശ­ത­മാ­നം നി­കു­തി പ­രി­ധി­യിൽ വ­രും. സാ­ധാ­ര­ണ­ക്കാർ ഏ­റെ ആ­ശ്ര­യി­ക്കു­ന്ന എ­സി ഇ­ല്ലാ­ത്ത ട്രെ­യിൻ സർ­വീ­സു­ക­ളെ നി­കു­തി­യിൽ നി­ന്നും ഒ­ഴി­വാ­ക്കി.
1000 രൂ­പ വ­രെ പ്ര­തി­ദി­നം മു­റി വാ­ട­ക ഈ­ടാ­ക്കു­ന്ന ഹോ­ട്ട­ലു­ക­ളെ നി­കു­തി­യു­ടെ പ­രി­ധി­യിൽ നി­ന്നും ഒ­ഴി­വാ­ക്കി. 1000­ മു­തൽ 2000 രൂ­പ വ­രെ വാ­ട­ക ഈ­ടാ­ക്കു­ന്ന ഹോ­ട്ട­ലു­കൾ 12 ശ­ത­മാ­ന­വും 2500 മു­തൽ 5000 രൂ­പ­വ­രെ­യു­ള്ള ഹോ­ട്ട­ലു­കൾ 18 ശ­ത­മാ­നം നി­കു­തി­യും നൽ­ക­ണം. അ­തേ­സ­മ­യം, സ്വർ­ണ നി­കു­തി­യു­ടെ കാ­ര്യ­ത്തിൽ തീ­രു­മാ­ന­മാ­യി­ല്ല. ഇ­തി­നാ­യി ജൂൺ മൂ­ന്നി­ന്‌ വീ­ണ്ടും ജി­എ­സ്‌­ടി കൗൺ­സിൽ ചേ­രും.

  Categories:
view more articles

About Article Author