ജിഎസ്‌എൽവി മാർക്ക്‌ മൂന്ന്‌ വിക്ഷേപണത്തിന്‌ സജ്ജമാകുന്നു

ജിഎസ്‌എൽവി മാർക്ക്‌ മൂന്ന്‌ വിക്ഷേപണത്തിന്‌ സജ്ജമാകുന്നു
May 19 04:46 2017

ചെന്നൈ: ഐഎസ്‌ആർഒ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ചേറ്റവും വലിയ റോക്കറ്റ്‌ (ഉപഗ്രഹ വിക്ഷേപണ വാഹനം) വിക്ഷേപണത്തിന്‌ സജ്ജമാകുന്നു. 640 ടൺ ഭാരമാണ്‌ മാർക്ക്‌ മൂന്ന്‌ ഭൗമസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹന (ജിഎസ്‌എൽവി മാർക്ക്‌ മൂന്ന്‌) ത്തിനുള്ളത്‌.
വലിയ ഉപഗ്രഹങ്ങൾ അയക്കാൻ കൂടുതൽ ശേഷിയുള്ള റോക്കറ്റുകൾ വേണം. ഇന്ത്യ സ്വന്തമായി നിർമ്മിച്ച വലിയ അതിശീത (ക്രയോജനിക്‌) എൻജിനാണ്‌ മാർക്ക്‌ മൂന്ന്‌ ജിഎസ്‌എൽവിയുടെ പ്രത്യേകത. 12 വർഷത്തെ അധ്വാനമാണിത്‌.
ശ്രീഹരിക്കോട്ടയിൽ നിന്നാണ്‌ വിക്ഷേപണം. സ്ട്രാപ്പ്‌ ഓൺ മോട്ടോറുകളും സുപ്രധാന ഘട്ടങ്ങളും സംയോജിപ്പിച്ചുകഴിഞ്ഞു. ജിസാറ്റ്‌ 19 എന്ന ഉപഗ്രഹമാകും ഇതിൽ ബഹിരാകാശത്തേക്ക്‌ അയക്കുക. ഇതിന്റെ ഭാരം 3.2 ടണ്ണാണ്‌. ക്രമണേ ഈ ശേഷി വർദ്ധിപ്പിക്കും. ഉപഗ്രഹത്തിന്റെ കാലാവധി 15 വർഷമാണ്‌. കെ എ, ക്യൂ ബാൻഡ്‌ ട്രാൻസ്പോണ്ടറുകളാണ്‌ ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്‌. 2014ൽ 3.7 ടൺ ഭാരമുള്ള ഉപഗ്രഹം ഭീമൻ റോക്കറ്റിൽ വിക്ഷേപിച്ചെങ്കിലും ആ റോക്കറ്റിൽ ക്രയോജനിക്‌ എൻജിനായിരുന്നില്ല. 43.43 മീറ്ററാണ്‌ റോക്കറ്റിന്റെ ഉയരം. വ്യാസം നാലു മീറ്റർ.

  Categories:
view more articles

About Article Author