ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി

ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി
January 12 04:44 2017

തിരുവില്വാമല: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്‌ കോളജ്‌ വിദ്യാർഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തു. ജിഷ്ണുവിന്റെ മുറിയിലെ ബാത്ത്‌റൂമിന്റെ ഓവ്‌ ചാലിൽ നിന്നാണ്‌ ആത്മഹത്യാകുറിപ്പ്‌ കണ്ടെത്തിയത്‌. ‘ഞാൻ വിടവാങ്ങുന്നു. എന്റെ ജീവിതം ഉപയോഗശൂന്യമാണ്‌, എന്റെ സ്വപ്നങ്ങൾ നശിച്ചു, എന്റെ ജീവിതം എനിക്ക്‌ നഷ്ടപ്പെട്ടു’ എന്നീ വരികളടങ്ങിയ കത്താണ്‌ കണ്ടെത്തിയത്‌. ജിഷ്ണുവിന്റെ ഷെൽഫിൽ നിന്നും ജിഷ്ണു എഴുതിയതെന്ന്‌ സംശയിക്കുന്ന ലീവ്‌ ലെറ്ററും കണ്ടെടുത്തു. രണ്ടിലേയും കയ്യക്ഷരം ഒന്നാണെന്നാണ്‌ പ്രാഥമിക നിഗമനം. കത്തുകൾ ഫോറൻസിക്‌ പരിശോധനക്കയച്ചു.

  Categories:
view more articles

About Article Author