ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിന്നും ഐഎസ്‌ പണം മാറ്റുന്നു

ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിന്നും ഐഎസ്‌ പണം മാറ്റുന്നു
December 21 05:05 2015

ന്യൂഡൽഹി: ജിഹാദി പ്രവർത്തങ്ങൾക്കായി കമ്പനി ജീവനക്കാരുടെ ബാങ്ക്‌ അക്കൗണ്ടുകളിൽ നിന്നും ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഭീകരർ പണം മാറ്റുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ആറുകോടി രൂപയോളം ഇത്തരത്തിൽ ഐ എസ്‌ തട്ടിയെടുത്തതായി പോലീസ്‌ പറഞ്ഞു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളിലെ ജീവനക്കാരുടെ ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്താണ്‌ ഭീകരർ പണം തട്ടുന്നത്‌. ഇത്തരത്തിൽ ആറുകോടി രൂപ ഐ എസ്‌ അക്കൗണ്ടുകളിലേക്ക്‌ മറിഞ്ഞതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. സംഭവത്തിൽ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. തട്ടിയെടുക്കുന്ന പണം കൈമാറ്റം ചെയ്യപ്പെടുന്നത്‌ തുർക്കിയിലേയ്ക്കാണെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ്‌ തട്ടിപ്പിനുപിന്നിൽ ഐഎസ്‌ ആണെന്ന്‌ വ്യക്തമായത്‌. ശനിയാഴ്ച്ച ദൽഹി പൊലിസ്‌ കമ്മിഷണർ ബി എസ്‌ ഭാസി തട്ടിപ്പിനെക്കുറിച്ച്‌ അറിയിച്ചത്‌.
ഹാക്കിംഗിന്‌ പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. തട്ടിപ്പ്‌ പ്രാരംഭ ഘട്ടത്തിലാണെന്നും അതിനാൽ വളരെ വേഗം ഇതിന്‌ തടയിടാൻ സാധിക്കുമെന്നും ഭാസി കൂട്ടിച്ചേർത്തു.

  Categories:
view more articles

About Article Author