ജെയിന്റ്‌ വുഡ്‌ സ്പൈഡർ

ജെയിന്റ്‌ വുഡ്‌ സ്പൈഡർ
July 16 04:45 2017

ജെയിന്റ്‌ വുഡ്‌ സ്പൈഡർ എന്ന്‌ വിളിപ്പേരുള്ള ഒരിനം ചിലന്തിയാണ്‌ ചിത്രത്തിൽ കാണുന്നത്‌. മഴക്കാലമെത്തുന്നതോടെ കാട്ടിൽ വലിയ വലകൾകെട്ടി ഇരയ്ക്കായി കാത്തിരിക്കുന്ന ഇവയുടെ പ്രധാന ആഹാരം ചെറുപ്രാണികളാണെങ്കിലും സ്വവർഗത്തിലെതന്നെ ആൺചിലന്തികളാണ്‌ ഇഷ്ടാഹാരം. കാഴ്ചയിൽ ആൺ-പെൺ ചിലന്തികൾക്ക്‌ പ്രകടമായ വ്യത്യാസമുണ്ട്‌. പെൺ ചിലന്തികളെ അപേക്ഷിച്ച്‌ വലിപ്പത്തിൽ തീരെ ചെറുതും നേരിയ ചുവപ്പ്‌ നിറവുമാണ്‌. എണ്ണത്തിൽ കൂടുതൽ ആൺ ചിലന്തികളായതുകൊണ്ട്‌ വലകെട്ടി കാത്തിരിക്കുന്ന പെൺ ചിലന്തിയെ തേടിയെത്തി പ്രത്യുൽപാദന പ്രക്രിയ കഴിഞ്ഞാൽ ആദ്യം വിശപ്പടക്കുന്നത്‌ ആൺ ചിലന്തിയെ കൊന്നുതിന്നാണ്‌. ഈ പെൺചിലന്തിക്ക്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌. ഏറ്റവും കുറഞ്ഞത്‌ അഞ്ച്‌ ആൺചിലന്തികളെയെങ്കിലും ഭക്ഷണമാക്കുമെന്നതാണ്‌. ഇങ്ങനെ ഇണകളെ കൊന്നുതിന്നുന്ന പെൺചിലന്തിയുടെ അന്ത്യം സ്വന്തം കുഞ്ഞുങ്ങളുടെ ആഹാരമായിട്ടാണെന്ന്‌ അന്ത്യമെന്നും പറയപ്പെടുന്നുണ്ട്‌.

  Categories:
view more articles

About Article Author