ജെല്ലിക്കെട്ട്‌ നിരോധിച്ചാൽ ബിരിയാണിയും നിരോധിക്കണം: കമൽഹാസൻ

ജെല്ലിക്കെട്ട്‌ നിരോധിച്ചാൽ ബിരിയാണിയും നിരോധിക്കണം: കമൽഹാസൻ
January 10 04:45 2017

ചെന്നൈ: ജെല്ലിക്കെട്ട്‌ നിരോധനമേർപ്പെടുത്തുകയാണെങ്കിൽ ബിരിയാണിയും നിരോധിക്കണമെന്ന്‌ കമൽഹാസൻ. ഒരു ദേശിയ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നപേരിൽ 2014ലാണ്‌ സുപ്രിംകോടതി ജെല്ലിക്കെട്ട്‌ നടത്തുന്നത്‌ നിരോധിച്ചത്‌. എന്നാൽ ജെല്ലക്കെട്ടിൽ മൃഗങ്ങളോട്‌ ക്രൂരത കാണിക്കുന്നു എന്ന്‌ വാദിക്കുന്നവർ ബിരിയാണി ഉപേക്ഷിക്കാനും തയ്യാറാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.
ജെല്ലിക്കെട്ട്‌ തമിഴ്‌നാട്ടിലെ പാരമ്പര്യ സംസ്കാരത്തിെ‍ൻറ ഭാഗമാണ്‌. ഞാൻ ഇതിന്റെ വലിയ ആരാധകനാണെന്നും അനേകം തവണ ജെല്ലിക്കെട്ട്‌ പരിശീലിച്ചിട്ടുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.

  Categories:
view more articles

About Article Author