ജോഷിയും മോഹൻലാലും ഒന്നിക്കുന്ന വയനാടൻ തമ്പാൻ

ജോഷിയും മോഹൻലാലും ഒന്നിക്കുന്ന വയനാടൻ തമ്പാൻ
May 07 04:45 2017

ലൈലാ ഓ ലൈലായ്ക്ക്‌ ശേഷം ജോഷി മോഹൻലാലിനെ നായകനാക്കി സിനിമയൊരുക്കുന്നു. ‘പുലിമുരുകന്‌’ ശേഷം മോഹൻലാലിനുവേണ്ടി ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌ ‘വയനാടൻ തമ്പാൻ’ എന്നാണ്‌. പുലിമുരുകൻ നിർമ്മിച്ച ടോമിച്ചൻ മുളകുപാടമാണ്‌ ജോഷി ചിത്രത്തിന്റെയും നിർമ്മാണം. ഇതൊരു മാസ്‌ ആക്ഷൻ ചിത്രമാണെന്നാണ്‌ നിർമാതാവ്‌ പറയുന്നത്‌.
ലൈലാ ഓ ലൈലാ പുറത്തിറങ്ങിയത്‌ 2015ലാണ്‌. ലോക്പാൽ, റൺ ബേബി റൺ എന്നിവയാണ്‌ നരന്‌ ശേഷം മോഹൻലാലിനെ സോളോ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമകൾ. ലൈലാ ഓ ലൈലായും ലോക്പാലും പരാജയപ്പെട്ടപ്പോൾ റൺ ബേബി റൺ ബോക്സ്‌ഓഫീസിൽ വിജയിച്ചു. ജോഷി സംവിധാനം ചെയ്ത മൾട്ടിസ്റ്റാർ ചിത്രങ്ങളായ ട്വന്റി 20യിലും ക്രിസ്ത്യൻ ബ്രദേഴ്സിലും നായകന്മാരിലൊരാളായിരുന്നു മോഹൻലാൽ.
പുലിമുരുകൻ തിയേറ്ററുകളിൽ 125 കോടി നേടിയതിന്‌ പിന്നാലെ ഉദയ്കൃഷ്ണയും ടോമിച്ചൻ മുളകുപാടവും മോഹൻലാലിനൊപ്പം ജോഷി ചിത്രത്തിൽ ഒന്നിക്കാനൊരുങ്ങുന്നുവെന്ന്‌ വാർത്തകളുണ്ടായിരുന്നു.

  Categories:
view more articles

About Article Author