ജോൺ ടെറി സീസൺ അവസാനത്തോടെ ചെൽസി ക്ലബ്‌ വിട്ടേക്കുമെന്നു സൂചന

ജോൺ ടെറി സീസൺ അവസാനത്തോടെ ചെൽസി ക്ലബ്‌ വിട്ടേക്കുമെന്നു സൂചന
April 20 04:45 2017

ലണ്ടൻ : സൂപ്പർ താരം ജോൺ ടെറി സീസൺ അവസാനത്തോടെ ചെൽസി ക്ലബ്‌ വിട്ടേക്കുമെന്നു സൂചന. 22 വർഷത്തോളം നീണ്ട ചെൽസിയുമായുള്ള ബന്ധം ഈ സീസണോടെ അവസാനിപ്പിക്കുകയാണെന്ന്‌ ടെറി മാധ്യമങ്ങളെ അറിയിച്ചു.ചാമ്പ്യൻസ്‌ ലീഗും പ്രീമിയർ ലീഗും എഫ്‌.എ കപ്പുമുൾപ്പടെ ചെൽസി കിരീടം വാരിക്കൂട്ടിയപ്പോൾ പ്രതിരോധം കാത്തത്‌ ജോൺ ടെറിയാണ്‌.
1995 ലാണ്‌ ചെൽസിയുടെ ജൂനിയർ ടീമിലെത്തുന്നത്‌. പിന്നീട്‌ നീലപ്പടയുടെ നിർണായക സാന്നിധ്യമായി മാറുകയായിരുന്നു. 1998ലാണ്‌ ചെൽസി സീനിയർ ടീമിൽ അരങ്ങേറുന്നത്‌. 17 വയസ്സിൽ ലീഗ്‌ കാപ്പിൽ ആസ്റ്റൻവില്ലക്കെതിരെയായിരുന്നു തുടക്കം. 2004 സീസണിൽ ഹോസ്‌ മൗറീഞ്ഞോ പരിശീലകനായെത്തിയതോടെ നായകന്റെ വേഷവുമെത്തി. 713 മത്സരങ്ങളിൽ ചെൽസിക്കായി ബൂട്ടുകെട്ടിയപ്പോൾ 578 കളികളിൽ നായകനായിരുന്നു. ഇംഗ്ലണ്ടിനായി 78 മത്സരങ്ങൾ കളിച്ച്‌ 2012ൽ വിരമിച്ചു. നാലു പ്രീമിയർ ലീഗ്‌, ഒരു ചാമ്പ്യൻസ്‌ ലീഗ്‌, അഞ്ച്‌ എഫ്‌.എ കപ്പ്‌, ഒരു യൂറോപ ലീഗ്‌ കപ്പ്‌, മൂന്ന്‌ ലീഗ്‌ കപ്പ്‌ എന്നിവയുൾപ്പടെ 14 ട്രോഫികളാണ്‌ ചെൽസി കരിയറിൽ ടെറിയുടെ സമ്പാദ്യം.

  Categories:
view more articles

About Article Author