ജ്ഞാനപീഠം ശംഖാഘോഷിന്‌

ജ്ഞാനപീഠം ശംഖാഘോഷിന്‌
December 24 04:50 2016

ന്യൂഡൽഹി: ഈ വർഷത്തെ ജ്ഞാനപീഠം പുരസ്കാരത്തിന്‌ ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖാഘോഷ്‌ അർഹനായി. 84കാരനായ ശംഖാഘോഷ്‌ 1932ൽ ബംഗ്ലാദേശിലെ ചാന്ദ്പൂറിലാണ്‌ ജനിച്ചത്‌. രചനാവൈഭവം കൊണ്ട്‌ രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന കവി കൂടിയാണ്‌ ഘോഷ്‌. അതിം ലത ഗുൽമൊമായ്‌, മുർഖ ബാരോ സാമാജിക്‌ നയി, കബീർ അഭിപ്രായ്‌, മുഖ്‌ ദേഖേ ജെയ്‌ വിഗ്യാപനേം, ബാബറേർ പ്രാർത്ഥന തുടങ്ങിയവയാണ്‌ പ്രധാനകൃതികൾ. കൽക്കത്ത സർവകലാശാലയിൽനിന്ന്‌ ബംഗാളി സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. നിരവധി സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സാഹിത്യ അക്കാദമി അവാർഡ്‌, സരസ്വതി സമ്മാൻ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. 2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്‌.

  Categories:
view more articles

About Article Author