ടാറ്റയുടെ താജ്‌ മാൻസിങ്‌ ഹോട്ടൽ ലേലം ചെയ്യണമെന്ന്‌ സുപ്രിംകോടതി

ടാറ്റയുടെ താജ്‌ മാൻസിങ്‌ ഹോട്ടൽ ലേലം ചെയ്യണമെന്ന്‌ സുപ്രിംകോടതി
April 21 04:45 2017

ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ താജ്‌ മാൻസിങ്‌ ഹോട്ടൽ ലേലം ചെയ്യണമെന്ന്‌ സുപ്രിംകോടതി. ഹോട്ടൽ ഒഴിയാനായി ടാറ്റ ഗ്രൂപ്പിന്‌ ആറ്‌ മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്‌.
ഹോട്ടൽ നടത്താനായി 33 വർഷത്തേക്ക്‌ ടാറ്റയ്ക്ക്‌ കരാർ നൽകുകയായിരുന്നു. കരാർ കാലാവധി 2011ൽ അവസാനിച്ചിരുന്നു. പിന്നീട്‌ ഒമ്പത്‌ തവണ ടാറ്റ ഗ്രൂപ്പിന്‌ കരാർ നീട്ടി നൽകി. എന്നാൽ കഴിഞ്ഞ മാസം മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ അധ്യക്ഷതിയിൽ ചേർന്ന മന്ത്രിസഭാ യോഗം ടാറ്റക്ക്‌ ഇനി കരാർ നീട്ടി നൽകേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു.
എന്നാൽ ഈ തീരുമാനത്തിനെതിരെ നേരത്തെ ടാറ്റ ഗ്രൂപ്പ്‌ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും കമ്പനിയുടെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു. തുടർന്ന്‌ ഹൈക്കോടതി വിധിക്കെതിരെ ടാറ്റ സുപ്രിം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ടാറ്റയുടെ അപ്പീൽ തള്ളികൊണ്ടാണ്‌ സുപ്രിംകോടതിയുടെ പുതിയ ഉത്തരവ്‌ .

  Categories:
view more articles

About Article Author