ഡ്രൈ, ത്വര, എന്റെ മീനാക്ഷി, പഞ്ചാരമിഠായി

ഡ്രൈ, ത്വര, എന്റെ മീനാക്ഷി, പഞ്ചാരമിഠായി
March 12 04:50 2017

ഡ്രൈ
വളരെ റിയലിസ്റ്റിക്‌ ആയ രീതിയിൽ, പൂർണ്ണമായും നവാഗതരെ ഉൾക്കൊള്ളിച്ച്‌ പ്രേക്ഷകർക്ക്‌ ഒരു മുഴുനീള ‘ഫ്രഷ്‌ ഫീൽ’ സമ്മാനിക്കത്തക്കവിധത്തിലാണ്‌ ‘ഡ്രൈ’ എന്ന ചിത്രം നവാഗതനായ സംവിധായകൻ വിശാഖ്‌ പുന്ന ഒരുക്കിയിരിക്കുന്നത്‌.
ബാനർ-എൻ.എൻ.ജി.ഫിലിംസ്‌, നിർമ്മാണം-നിരൂപ്‌ ഗുപ്ത, ടൂറിംഗ്‌ സിനിമാസ്‌, രചന, സംവിധാനം-വിശാഖ്‌ പുന്ന, ക്യാമറ-ഷിനോസ്‌, പി.ആർ.ഓ-അജയ്‌ തുണ്ടത്തിൽ, എഡിറ്റിംഗ്‌-അഖിൽ ഏലിയാസ്‌, ഗാനരചന-പി.ടി.ഇളയപാദം, വി.എസ്‌.സത്യൻ, സംഗീതം-എം.ടി.വിക്രാന്ത്‌, ആലാപനം-അരിസ്റ്റോ സുരേഷ്‌, ജോ ജോ കൊംഗമല, അസ്സോ: ഡയറക്ടർ-അരുൺ.കെ. ചെറിയത്ത്‌ & കവീന്ദ്രദാസ്‌, പ്രൊഡ: കൺട്രോളർ-സക്കീർ ഹുസൈൻ, കല-കവി.
റോഷൻ മാത്യൂസ്‌, നവാസ്‌ എം.എച്ച്‌, ക്രിസ്‌ ലോയ്ഡ്‌, സുൾഫി സുൾഫിക്കർ, വിപിഷ്‌ കുമാർ എന്നിവരഭിനയിക്കുന്നു. ‘ഡ്രൈ’ മാർച്ച്‌ 17 ന്‌ പ്രദർശനത്തിനെത്തുന്നു.


ത്വര
പൂർണമായും ലഹരി ഉൽപന്നങ്ങൾക്ക്‌ അടിമയായ ഒരു യുവാവിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രം ‘ത്വര’യുടെ ആദ്യ പ്രദർശനം തിരുവനന്തപുരം തൈക്കാട്‌ ഭാരത്‌ ഭവനിൽ നടന്നു. ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്‌. അച്യുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരിയ്ക്കെതിരെയുള്ള ബോധവൽക്കരണ ചിത്രമെടുത്ത ത്വരയുടെ അണിയറ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. വി.എസ്സിനെ ചടങ്ങിൽ ആദരിച്ചു.
കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ, ചലച്ചിത്ര സംവിധായകരായ ബാലു കിരിയത്ത്‌, സുവചൻ, സജിൻ ലാൽ, കോൺടാക്ട്‌ പ്രസിഡന്റ്‌ താജ്‌ ബഷീർ, പ്രവാസി ഭാരതി ന്യൂസ്‌ ബുള്ളറ്റിൻ ചീഫ്‌ എഡിറ്റർ പ്രവാസി ബന്ധു എസ്‌.അഹമ്മദ്‌, സിനിമാ, ടിവി നടി ടി.ടി.ഉഷ, ബിജെപി നാഷണൽ കൗൺസിൽ അംഗം കരമന ജയൻ, മീഡിയാസിറ്റി ടിവി ചാനൽ മാനേജിംഗ്‌ ഡയറക്ടർ മനുസി. കണ്ണൂർ, ത്വരയുടെ പിആർഒ റഹിം പനവൂർ, സംവിധായകൻ വിനോദ്‌ ഗോപിജി, നിർമാതാവും നായകനുമായ ആർ.ജി. അഭിലാഷ്‌, എം.സി.എച്ച്‌.എസ്‌.എസ്‌ റിട്ടയേർഡ്‌ ഹെഡ്‌ മാസ്റ്റർ ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.
ചിത്രത്തിന്റെ ട്രെയിലർ പ്രദർശനം, വൺമാൻ ഷോ, ഗാനാലാപനം എന്നിവയും ഇതോടനുബന്ധിച്ചു നടന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ബാഹുലേയനേയും ഉപഹാരം നൽകി ആദരിച്ചു.
നിറഞ്ഞ സദസ്സിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത.്‌ വിവിധ മേഖലകളിലെ പ്രമുഖർ ചിത്രം കാണാനെത്തിയിരുന്നു. ഈ ചിത്രം സിനിമാ, ടിവി പ്രവർത്തകരുടേയും പ്രേക്ഷകരുടേയും പ്രശംസ നേടി. ആർ.ജി. ക്രിയേഷൻസിന്റെ ബാനറിൽ ആർ.ജി. അഭിലാഷ്‌ നിർമിച്ച്‌ വിനോദ്‌ ഗോപിജിയാണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്‌.


എന്റെ മീനാക്ഷി’
അനിൽ രാജ്‌ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ്‌ എന്റെ മീനാക്ഷി. ഫോട്ടോമാജിക്‌ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്തും പരിസരങ്ങളിലുമായി പൂർത്തിയായി.ഭിക്ഷാടാന മാഫിയായ്ക്കെതിരെയും, നാട്ടിലെ മറ്റു സാമൂഹികവിപത്തുകൾക്കെതിരെ യും പ്രതികരിക്കുന്ന ഒരു സന്ദേശചിത്രമാണ്‌ ‘എന്റെ മീനാക്ഷി.
മീനാക്ഷിക്കൊപ്പം, ഷമ്മിതിലകൻ, കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ‘നല്ലൊരു സന്ദേശചിത്രമാണ്‌ ‘എന്റെ മീനാക്ഷി’, ഭിക്ഷാടനമാഫി യയ്ക്കെതിരെ പ്രതികരിക്കുന്ന ചിത്രം. അതുകൊണ്ടാണ്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളിയെപ്പോ ലുള്ളവർ ചിത്രവുമായി സഹകരിക്കാൻ തയ്യാറായത്‌’സംവിധായകൻ അനിൽ രാജ്‌ പറയുന്നു.നിർമ്മാണം, ക്യാമറ – ബെന്നി ഫോട്ടോമാജിക്‌, സംഗീതം – അഖിൽ എസ്‌. കിരൺ, എഡിറ്റർ – അഭിജിത്ത്‌ സോനു, എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ – ജിക്സി, മേക്കപ്പ്‌ – റോയി പെല്ലിശ്ശേരി, കോസ്റ്റ്യൂംസ്‌ – ചാമക്കാലയിൽ ടെക്സ്റ്റെയിൽസ്‌, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടർ – ജയരാജ്‌ അമ്പാടി, അസോസിയേറ്റ്‌ ഡയറക്ടർ – ഷെബിൻ, പ്രൊഡക്ഷൻ കൺട്രോളർ – നന്ദു വിജരാഘവൻ, എക്സിക്യൂട്ടീവ്‌ – ജിതിൻ കലയന്താനി, പി.ആർ.ഒ. – അയ്മനം സാജൻ.


പഞ്ചാരമിഠായി’
അനീസ്യ’ എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ അർജ്ജുൻ ബിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ ‘പഞ്ചാരമിഠായി’ മിനു ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രമതി ഷാജഹാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്‌, ഹൈദ്രാബാദ്‌ എന്നിവിടങ്ങളിലായി ഉടൻ അരംഭിക്കും.
കഥയും, തിരക്കഥയും സംവിധായകൻ അർജ്ജുൻ ബിനു തന്നെ നിർവ്വഹിക്കുന്നു. എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ – മനു ഷാജി, സംഭാഷണം – എ.കെ. പുതുശ്ശേരി, സുഭാഷ്‌ പണിക്കർ, ക്യാമറ – ജോയി, ഗാനങ്ങൾ – എ.കെ. പുതുശ്ശേരി, സാബു, സംഗീതം – കെ.ജി.രാധാകൃഷ്ണൻ, സാബു, ആലാപനം – നാദിർഷ, പ്രദീപ്‌, രാധിക, എഡിറ്റിംഗ്‌ – കെ. രാജഗോപാൽ, കല – മോഹൻ, ചമയം – പ്രദീപ്‌, കോസ്റ്റ്യൂമർ – ചന്ദ്രൻ, പ്രകാശ്‌, പി.ആർ.ഒ. – അയ്മനം സാജൻ.
വിനു മോഹൻ, ഇന്ദ്രൻസ്‌, മാമുക്കോയ, ബിജുക്കുട്ടൻ, റ്റി.എസ്‌.രാജു, കെ.ടി.എസ്‌. പടന്നയിൽ, കോട്ടയം റഷീദ്‌, സോണിയ, ബിന്ദു പണിക്കർ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു.
ഒരു കുട്ടനാടൻ ഗ്രാമത്തിലെ സുഗുണൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ സംഭവബഹുലമായ ജീവിത കഥയിലൂടെ എത്തിനോക്കുകയാണ്‌ ‘പഞ്ചാരമിഠായി എന്ന ചിത്രം.

  Categories:
view more articles

About Article Author