തഞ്ചാവൂരിൽ വാഹനാപകടത്തിൽ പത്ത്‌ പേർ മരിച്ചു

തഞ്ചാവൂരിൽ വാഹനാപകടത്തിൽ പത്ത്‌ പേർ മരിച്ചു
July 16 04:44 2017

തഞ്ചാവൂർ: തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച്‌ പത്ത്‌ പേർ മരിക്കുകയും 23 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു.
ഇതിൽ പലരുടേയും നില ഗുരുതരമാണ്‌. ഉരുക്ക്‌ കമ്പികളുമായി പോവുകയായിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ബസ്‌ ട്രക്കിലേക്ക്‌ ഇടിച്ച്‌ കയറുകയായിരുന്നു. ട്രക്കിലെ കമ്പികൾ തുളഞ്ഞ്‌ കയറിയാണ്‌ കൂടുതൽ പേർക്കും പരിക്കേറ്റത്‌. അറുപതോളം യാത്രക്കാരുമായി തിരുപ്പൂരിൽ നിന്നും കുംഭകോണത്തേക്ക്‌ പോവുകയായിരുന്ന തമിഴ്‌നാട്‌ സ്റ്റേറ്റ്‌ ട്രാൻസ്പോർട്ട്‌ ബസാണ്‌ അപകടത്തിൽ പെട്ടത്‌. എട്ട്‌ യാത്രക്കാരെ കൂടാതെ ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ തൽക്ഷണം മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ തഞ്ചാവൂരിലെ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ ഒരുലക്ഷം രൂപയും പരിക്കേറ്റവർക്ക്‌ അൻപതിനായിരം രൂപയും സഹായധനം നൽകുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി അറിയിച്ചു.

  Categories:
view more articles

About Article Author