ശിക്ഷ റദ്ദാക്കണമെന്ന ജസ്റ്റിസ് കർണ്ണന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി

ശിക്ഷ റദ്ദാക്കണമെന്ന ജസ്റ്റിസ് കർണ്ണന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി
May 19 20:00 2017

ന്യൂഡൽഹി: തടവുശിക്ഷ റദ്ദാക്കണമെന്ന ജസ്റ്റിസ് കർണ്ണന്റെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. കോടതിയലക്ഷ്യ കേസിൽ 6 മാസം തടവിനാണ് ജസ്റ്റിസ് കർണന്റെ സുപ്രീം കോടതി വിധിച്ചത്. ഈ വിധി പുന:പരിശോധിക്കണമെന്ന ഹർജി നിലനില്ക്കുന്നതല്ലെന്നും അതിനാൽ തന്നെ സ്വീകരിക്കാനാവില്ലെന്നും സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി. കർണ്ണൻ നല്കിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് കെ എസ് ഖേഹറിനും ജസ്റ്റിസ് ദീപക് മിശ്രയ്ക്കും എതിരെ ജസ്റ്റിസ് കർണൻ ആരോപണങ്ങൾ ഉന്നയിച്ചതാണ് ഹരിജി തള്ളാൻ കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ സുപ്രീം കോടതിയിൽ നിന്നും ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള സാധ്യതയും ഇല്ലാതെയായി. ശിക്ഷ വിധിച്ച് 10 ദിവസം പിന്നിട്ടിട്ടും ഒളിവിൽ പോയ കർണ്ണനെ ഇതുവരെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല.

  Categories:
view more articles

About Article Author