താരന്റെ 5 പ്രധാന ലക്ഷണങ്ങളും താരൻ അകറ്റാൻ നാട്ടുവൈദ്യവും

താരന്റെ 5 പ്രധാന ലക്ഷണങ്ങളും താരൻ അകറ്റാൻ നാട്ടുവൈദ്യവും
December 03 17:29 2016

തലയോട്ടിലെ ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്നമാണ്‌ താരൻ. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്‌ദ്ധർക്ക്‌ പോലും താരന്റെ യഥാാ‍ർത്ഥ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തലയോട്ടിയിൽ എണ്ണമയം കൂടുതലുള്ളവരിലാണ്‌ താരൻ സാധാരണയായി കണ്ടുവരുന്നത്‌. എന്നാൽ തലയോട്ടിയിൽ എണ്ണമയം കുറഞ്ഞവർക്കും താരൻ വരാറുണ്ട്‌. താരൻ പലവിധത്തിലുണ്ടെന്ന്‌ വിവിധ പഠനങ്ങൾ പറയുന്നു. ഇവയുടെ കാരണങ്ങളും വ്യത്യസ്തമാണ്‌.

തലചൊറിച്ചിൽ
താരന്റെ ഏറ്റവും സാധാരണ ലക്ഷണം തലചൊറിച്ചിലാണ്‌. താരൻ ഉണ്ടെങ്കിൽ നിങ്ങൾക്ക്‌ പതിവായി തലചൊറിച്ചിൽ അനുഭവപ്പെടും. താരന്റെ ഭാഗമായി തലയിൽ കാണപ്പെടുന്ന പാടപോലുള്ള വസ്തുവാണ്‌ ചൊറിച്ചിൽ ഉണ്ടാക്കുന്നത്‌. തലയോട്ടിയിലെ നിർജ്ജീ വകോശങ്ങളാണ്‌ ഇവ. ഈ രീതിയിലുള്ള താരൻ സാധാരണ തണുപ്പുകാലത്താണ്‌ പ്രത്യക്ഷ
പ്പെടാറുള്ളത്‌. തലയോട്ടിയിലെ ഈർപ്പ്ക്കുറവാണ്‌ ഇതിനുള്ള പ്രധാന കാരണം. തണുപ്പുകാലം മാറുമ്പോൾ ഈ പ്രശ്നവും മാറും.

മുടികൊഴിച്ചിൽ
താരന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്‌ മുടികൊഴിച്ചിൽ. എതു തരം താരൻ ഉള്ളവർക്കും മുടികൊഴിച്ചിൽ ഉണ്ടാകും. ഓരോ ദിവസവും 20-25 വരെ മുടി പൊഴിയുന്നത്‌ സാധാരണയാണ്‌. കൊഴിയുന്ന മുടിയുടെ എണ്ണം വർദ്ധി ച്ചാൽ അത്‌ താരന്റെ ലക്ഷണമാണെന്ന്‌ ഏറെക്കുറെ ഉറപ്പിക്കാം. വരണ്ട-തിളക്കമില്ലാത്ത മുടി നിങ്ങളുടെ തലമുടി വരണ്ടതും തിളക്കമില്ലാത്തതുമാണോ? അതെ എന്നാണ്‌ ഉത്തരമെങ്കിൽ, നിങ്ങൾക്ക്‌ താരൻ ഉണ്ടായിരിക്കാൻ സാധ്യത കൂടുതലാണ്‌. താരൻ തലയോട്ടിയിലെ എണ്ണമയം വലിച്ചെടുക്കുകയും മുടി വരണ്ടതും തിളക്കമില്ലാത്തുമാക്കുകയും ചെയ്യും. നന്നായി ചീകീയാൽ പോലും മുടി തിളക്കമില്ലാതെ കാണപ്പെടാം. മാത്രമല്ല ഒതുങ്ങിയിരിക്കുകയുമില്ല. വളരെ ശ്രദ്ധയോടെ ചികിത്സിക്കേണ്ട ഒരു പ്രശ്നമാണിത്‌.

മുഖക്കുരു
തലയോട്ടിയും തലമുടിയുമായി നേരിട്ട്‌ ബന്ധമി ല്ലെങ്കിലും താരൻ വന്നാൽ പെട്ടെന്ന്‌ മുഖക്കുരു ഉണ്ടാകുന്നത്‌ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. താരൻ മൂലമുണ്ടാകുന്ന മുഖ ക്കുരുവിന്‌ ചുവപ്പ്‌ നിറമായിരിക്കും. ഇത്തരം മുഖക്കുരുവിൽ വേദന അനുഭവപ്പെടും. താരൻ പൂർണ്ണമായും മാറിയല്ലാതെ ബഹുഭൂരിപക്ഷം പേരിലും ഈ രീതിയിലുള്ള മുഖക്കുരു മാറാറില്ല.

മലബന്ധം
താരൻ വിട്ടുമാറാത്ത മലാന്തത്തിനും മറ്റും കാരണമാകാറുണ്ടെന്ന്‌ ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്റെ യഥാർത്ഥ കാരണം വിശദീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും താരനുള്ള നിരവധി ആളുകൾ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്‌.

താരൻ അകറ്റാൻ നാട്ടുവൈദ്യം
മിക്കവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്‌ തലയിലെ താരൻ. ചൊറിച്ചിൽ, മുടികൊഴിച്ചിൽ, വെളുത്ത പൊടി തലയിൽ നിന്നും ഇളകി വരുന്നത്‌, തലയോട്ടിലുണ്ടാകുന്ന കേട്പാടുകൾ തുടങ്ങിയവയാണ്‌ താരന്റെ ലക്ഷണങ്ങൾ. സ്ത്രീ പുരുഷ ഭേദമന്യേ മുടി പോയാൽ വലിയ പ്രശ്നം തന്നെയാണ്‌.

  Categories:
view more articles

About Article Author