തീയറ്റർ ഉടമകൾക്ക്‌ പുതിയ സംഘടന, ഫെഡറേഷന്റെ സമരം പരാജയപ്പെടും

തീയറ്റർ ഉടമകൾക്ക്‌ പുതിയ സംഘടന, ഫെഡറേഷന്റെ സമരം പരാജയപ്പെടും
January 11 11:30 2017

തിരുവനന്തപുരം: സിനിമാ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട്‌ 1 മാസത്തിലേറെയായി എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സമരം പരാജയപ്പെടാൻ സാധ്യത. സമരത്തോട്‌ താൽപര്യമില്ലാത്ത ഫെഡറേഷനിലെയും, അസ്സോസിയേഷനിലെയും അംഗങ്ങൾ ചേർന്ന് പുതിയൊരു സംഘടന രൂപികരിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. വിജയ്‌ ചിത്രം ഭൈരവയും,വിനീത്ചിത്രം കാംബോജിയും നാളെ റിലീസ്‌ ചെയ്യാനും തീരുമാനം ആയിട്ടുണ്ട്‌.

ഫെഡറേഷനു കീഴിലുള്ള തീയറ്ററുകൾ ഇന്ന് മുതൽ അടച്ചിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ അംഗങ്ങൾ പിന്മാറുന്നതോടെ ഈ തീരുമാനത്തിൽ മാറ്റമുണ്ടാകും. സിനിമാ പ്രവർത്തകരുടെ തീയറ്ററുകളും നിർമ്മാതാക്കളും പുതിയ സംഘടനയിൽ അംഗമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പ്രതിസന്ധിയിലായ ജോമോന്റെ സുവിശേഷങ്ങൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ഫുക്രി എന്നീ ചിത്രങ്ങളും ഉടൻ റിലീസ്‌ ആകും എന്നറിയുന്നു.

  Categories:
view more articles

About Article Author