തീയറ്റർ സമരം: പ്രതിഷേധവുമായി പ്രിയദർശൻ

തീയറ്റർ സമരം: പ്രതിഷേധവുമായി പ്രിയദർശൻ
January 05 04:45 2017

തിരുവനന്തപുരം: സംസ്ഥാനത്ത്‌ തീയറ്റർ ഉടമകൾ നടത്തിവരുന്ന സമരത്തിൽ ശക്തമായ പ്രതിഷേധവുമായി സംവിധായകൻ പ്രീയദർശൻ. റിലീസിങ്‌ തിയറ്ററുകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷൻ എല്ലാ കാലത്തും മലയാളസിനിമയെ തകർക്കാനേ ശ്രമിച്ചിട്ടുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞു. സിനിമമേഖലയിലെ പ്രതിസന്ധി പൂർണ്ണമായും അവസാനിപ്പിക്കുന്നതിന്‌ സർക്കാർ അടിയന്തരമായി ഇടപെടണം. സർക്കാരിന്‌ വലിയ വരുമാനം നേടിക്കൊടുക്കുന്ന മേഖലയാണിത്‌. അതുകൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ഇടപെട്ട്‌ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ വീണ്ടും പ്രശ്നങ്ങൾ പൊങ്ങിവരുമെന്നും പ്രിയദർശൻ തിരുവനന്തപുരത്ത്‌ വ്യക്തമാക്കി. സിനിമാ മേഖലയിലെ പ്രതിസന്ധി പുതുതായുണ്ടായതല്ല. ആറുവർഷമായി വൈഡ്‌ റിലീസിങ്‌, ഇ ടിക്കറ്റ്‌ എന്നിവയുടെ പേരിൽ ഇടയ്ക്കിടെ സമരങ്ങൾ നടക്കാറുണ്ട്‌. ചർച്ചയ്ക്കുശേഷം സമരം അവസാനിപ്പിച്ചുകഴിഞ്ഞാലും വീണ്ടും പ്രശ്നം ഉടലെടുക്കുകയാണ്‌ പതിവെന്നും അദ്ദേഹം പറഞ്ഞു.

  Categories:
view more articles

About Article Author